എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍ഡിലിക്കു പുറമേ സുസൂക്കിയും കൊച്ചിയിലേക്ക്
എഡിറ്റര്‍
Thursday 31st May 2012 3:12pm

കൊച്ചി : ഹാര്‍ഡ്‌ലി ഡേവിഡ്‌സണിന് പുറമേ സുസുക്കിയും ഗ്രാമങ്ങളെ ലക്ഷ്യമാക്കി രംഗത്തെത്തുന്നു. സുസൂക്കിയുടെ പുതിയ മോഡലായ ഹയാതെ ആണ് വിപണിയിലിറങ്ങിയത്.

കാഴ്ച്ചയിലും ഉപയോഗത്തിലും മികവു പുലര്‍ത്തുന്ന ഹയാതെ മുടക്കിയ പണത്തിന് മൂല്യം ഉറപ്പുതരുമെന്ന് വിപണിയില്‍ അവതരിപ്പിച്ച് കൊണ്ട് സുസുകി സെയില്‍സ് മേധാവി അനന്ദ് താക്കൂര്‍ പറഞ്ഞു.

110 സി. സിയാണ് ഇതിന്റെ എന്‍ജിന്‍ ശേഷി. മൈലേജ് 70 കി. മി. ഹയാതെ എന്നാല്‍ ഇളം കാറ്റ് എന്നാണ് ജപ്പാനില്‍ അര്‍ത്ഥമാക്കുന്നത്.
സുസൂക്കി ഇരുചക്ര വാഹന വിപണിയില്‍ 6 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ഈ വര്‍ഷത്തോടെ ഇത് 10 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement