Administrator
Administrator
കഴൂര്‍ വിത്സണ്‍ കവിതകളുടെ പ്രകാശനം
Administrator
Tuesday 31st May 2011 6:13pm

suvarnabhoomiപ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സണ്‍ ചൊല്ലിയ പത്ത് കവിതകള്‍ അടങ്ങിയ ‘സുവര്‍ണ്ണഭൂമി’ ഓഡിയോ സി. ഡി. യുടെ പ്രകാശനം നാളെ (ജൂണ്‍ ഒന്ന്) വൈകീട്ട് റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂളില്‍ നടക്കും.

സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി, ആറു വയസ്സുകാരി അഖിയക്ക് സുവര്‍ണ്ണഭൂമി യുടെ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് തൂലിക റാസല്‍ഖൈമ ഒരുക്കുന്ന കുട്ടികളുടെ കാവ്യസായാഹ്നം അരങ്ങേറും. രഘുനന്ദനന്‍ മാസ്റ്റര്‍ കാവ്യസായാഹ്നത്തിനു നേതൃത്വം നല്‍കും.
കുഴൂര്‍ വില്‍സന്റെ ഒന്‍പത് സ്വന്തം കവിതകളും, പി. രാമന്റെ ‘നിശബ്ദതയ്ക്ക് ഒരു ചരമ ക്കുറിപ്പ്’ എന്ന കവിതയും ഉള്‍പ്പെട്ടിട്ടുള്ള ‘സുവര്‍ണ്ണഭൂമി’ എന്ന ആദ്യ ചൊല്‍ക്കവിതാ സമാഹാരം പുറത്തിറക്കുന്നത് സ്പീഡ് ഓഡിയോസ് ആണ്.
സുവര്‍ണ്ണഭൂമി അടിസ്ഥാനമാക്കിയുള്ള തുടര്‍ കവിതാ സായാഹ്നങ്ങള്‍ വരും ദിവസങ്ങളില്‍ മറ്റു എമിറേറ്റുകളിലും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 48 98 738, 050 86 69 835

Advertisement