എഡിറ്റര്‍
എഡിറ്റര്‍
വിലക്കുറവുള്ള എക്‌സ്‌യുവി 500
എഡിറ്റര്‍
Thursday 7th November 2013 8:43am

xuv

മഹീന്ദ്രയുടെ എസ്‌യുവി മോഡലായ എക്‌സ്‌യുവി 500 ( ഫൈവ് ഡബിള്‍ ഒ ) യ്ക്ക് പുതിയ അടിസ്ഥാനവകഭേദം.

ഡബ്ല്യു 4 എന്നു പേരുള്ള പുതിയ വേരിയന്റിന് 11.14 ലക്ഷമാണ് കൊച്ചിയിലെ ഷോറും വില.

പഴയ അടിസ്ഥാന വേരിയന്റായ ഡബ്ല്യു സിക്‌സിനെ അപേക്ഷിച്ച് ഒരു ലക്ഷം രൂപയിലേറെ കുറവാണിത്. രണ്ട് വീല്‍ , നാലു വീല്‍ െ്രെഡവ് ഓപ്ഷനുകളുള്ള എക്‌സ്‌യുവിയുടെ വകഭേദങ്ങളുടെ എണ്ണം ഇതോടെ നാലായി.

വില കുറയ്ക്കുന്നതിനായി ചില സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ടെങ്കിലും എന്‍ജിന്‍ അടക്കമുള്ള സാങ്കേതികഘടകങ്ങളില്‍ പുതിയതിനു വ്യത്യാസമില്ല.

138 ബിഎച്ച്പി  330 എന്‍എം ശേഷിയുള്ള 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന്‍ തന്നെയാണിതിനും. ആറു സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ ബോക്‌സ്. എക്‌സ്‌യുവി 500 യ്ക്ക് 5.4 സെക്കന്റിനുള്ളില്‍ അറുപത് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

ലീറ്ററിന് 15.10 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പ്രൊജക്ടര്‍ ഹെഡ്!ലാംപ്, എല്‍ഇഡി പാര്‍ക്കിങ് ലാംപ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ , ടില്‍റ്റ് സ്റ്റിയറിങ്, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന െ്രെഡവര്‍ സീറ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് , ട്വിന്‍ എസി, പവര്‍   ടില്‍റ്റ് സ്റ്റിയറിങ്, പവര്‍ അഡ്ജസ്റ്റബിള്‍ മിറര്‍ !, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് , നാലു സ്പീക്കര്‍ മ്യൂസിക് സിസ്റ്റംഎന്നിവ ഡബ്ല്യു 4 നുണ്ട്.

സുരക്ഷാസംവിധാനങ്ങളിലും അത്ര കുറവില്ല. രണ്ട് എയര്‍ബാഗുകള്‍ , എബിഎസ്  ഇബിഡി , എല്ലാ ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. ഇഎസ്!പി , ഹില്‍ ഹോള്‍ഡ്  ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവ ഒഴിവാക്കിയ ഫീച്ചറുകളില്‍പെടുന്നു.

ആറിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ഡിവിഡി പ്ലേയര്‍ !, ടയര്‍ പ്രഷര്‍ സെന്‍സര്‍ !, റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ്, റയിന്‍ സെന്‍സിങ് വൈപ്പര്‍ !, ലൈറ്റ് സെന്‍സിങ് ഹെഡ് ലാംപ് ,  ഫോഗ് ലാംപ് എന്നിവയും നീക്കം ചെയ്തു.

2011 ല്‍ പുറത്തിറങ്ങിയപ്പോള്‍ റെക്കോഡ് ബുക്കിങ് നേടിയ മോഡലാണ് എക്‌സ്!യുവി 500. പ്രതീക്ഷിച്ചതിലും ആവശ്യക്കാരെത്തിയതിനെത്തുടര്‍ന്ന് ബുക്കിങ് രണ്ടോ മൂന്നോ തവണ നിര്‍ത്തി വയ്‌ക്കേണ്ടി പോലും വന്നു.

രണ്ട് വര്‍ഷത്തിനകം 74,000 എക്‌സ്!യുവികളാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ വിപണിയില്‍ മത്സരം ശക്തമായതും എസ്‌യുവികളുടെ എക്‌സൈസ് ഡ്യൂട്ടി വര്‍ധന മൂലമുണ്ടായ വില വര്‍ധനയുമെല്ലാം അടുത്തകാലത്തായി മഹീന്ദ്ര എസ്‌യുവിയുടെ ഡിമാന്റ് കുറച്ചു.

ഈ സാഹചര്യത്തിലാണ് എക്‌സ്!യുവി 500 ന്റെ വിലക്കുറവുള്ള വകഭേദം മഹീന്ദ്ര പുറത്തിറക്കിയത്.

Autobeatz

Advertisement