മ്യാന്‍മര്‍: വീട്ടു തടങ്കലില്‍ കഴിയുന്ന മ്യാന്‍മാര്‍ ജനാധിപത്യ നേതാവ് ആങ് സാങ് സൂചിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഇതോടെ അവരുടെ മോചനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കയാണ്. ശനിയാഴ്ചയാണ് സൂചിയുടെ വീട്ടു തടങ്കല്‍ സമയം അവസാനിക്കുന്നത്.

കഴിഞ്ഞ 21 വര്‍ഷത്തിനിടെ 15 തവണ സൂചിയെ തടവില്‍ പാര്‍പ്പിച്ചിരുന്നു. 65 കാരിയായ സൂചിയുടെ മകന്‍ കിം അരിസിന് ഭരണകൂടം അടുത്തിടെയാണ് വിസ അനുവദിച്ചത്. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്നത്.

2009 ല്‍ നിയമം ലംഘിച്ച് അമേരിക്കക്കാരന് വീട്ടില്‍ അഭയം നല്‍കിയ കേസില്‍ സൂചിയുടെ തടങ്കല്‍ 18 മാസം കൂടി നീട്ടിയിരുന്നു. മുമ്പ് രണ്ടു തവണ സൂചി മേചനത്തിനായി അപ്പീല്‍ നല്‍കിയിരുന്നെങ്കിലും രണ്ടും തളളുകയായിരുന്നു.