എഡിറ്റര്‍
എഡിറ്റര്‍
പാക് ക്രിക്കറ്റ് ടീമിന്റെ വിജമാഘോഷിച്ച കാശ്മീരി വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
എഡിറ്റര്‍
Monday 10th March 2014 1:11pm

kahmir-students

മീററ്റ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച 67 കാശ്മീരി വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഉത്തര്‍പ്രദേശിലെ സ്വാമി വിവേകാനന്ദ് സുബാര്‍ത്തി സര്‍വകലാശാല പിന്‍വലിച്ചു.

വിദ്യാര്‍ഥികള്‍ക്കു നേരെ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍വകലാശാല അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വിദ്യര്‍ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചത്. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരുന്നു ആഭ്യന്തര വകുപ്പ് ഇത്തരത്തിലൊരു നടപടിയിലേയ്ക്ക് നീങ്ങിയത്.

അസ്വീകാര്യമായ പെരുമാറ്റങ്ങളും പാക് അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള പ്രകടനവും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുമുണ്ടായിയെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം.

എന്നാല്‍ തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും കളിയില്‍ പാക്കിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ അവരെ അനുകൂലിച്ചുവെന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

Advertisement