Administrator
Administrator
സസ്‌പെന്‍ഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി ടസ്‌ക്കേഴ്‌സ്
Administrator
Monday 19th September 2011 7:06pm

kochi tuskersന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കിയ ബിസിസിഐയുടെ നടപടിക്കെതിരേ കൊച്ചി ടസ്‌കേഴ്‌സ് ടീം നിയമനടപടിക്ക് ഒരുങ്ങുന്നു. ഒരു വാര്‍ത്താ ഏജന്‍സിയോടായി ടീം ഡയറക്ടര്‍ മുകേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടീം ബാങ്ക ഗ്യാരന്റിയായി നല്‍കേണ്ട തുകയില്‍ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ കൊച്ചി ടസ്‌ക്കേഴിസിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ബിസിസിഐയ്ക്ക് തുകയൊന്നും നല്‍കാനില്ലെന്നും കേന്ദ്രവരുമാനത്തിന്റെ പങ്കായ 12 കോടിയിലധികം രൂപ ബിസിസിഐ ടീമിന് നല്‍കാനാണ് ഉള്ളതെന്നും മുകേഷ് പട്ടേല്‍ പറഞ്ഞു. ബി.സി.സി.ഐയുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊച്ചി ടസ്‌ക്കേഴ്‌സിന് പണമടക്കാന്‍ ബി.സി.സി.ഐ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി.മാത്യു പറഞ്ഞു. അടുത്ത ഇരുപത്തിയാറാം തീയ്യതിക്കകം പണമടച്ചാല്‍ ടീമിന്റെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement