ന്യൂദല്‍ഹി: സമരത്തില്‍ പങ്കെടുത്തതിന് എയര്‍ ഇന്ത്യയില്‍ നിന്ന് പിരിച്ചുവിട്ട 32 ജീവനക്കാരെയും ഉടന്‍ തിരിച്ചെടുക്കുമെന്ന് വ്യോമകാര്യ മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പ് നല്‍കിയതായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു. മെച്ചപ്പെട്ട ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമായി സമരം ചെയ്തതിന് യൂണിയന്‍ നേതാക്കളുള്‍പ്പെടെ 32 പേരെയായിരുന്നു എയര്‍ഇന്ത്യ പിരിച്ചുവിട്ടത്. അന്നത്തെ സമരം കോടതി ഇടപെട്ടായിരുന്നു സമരം ഒത്തുതീര്‍പ്പാക്കിയത്.

എയര്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്റെയും(എ.സി.ഇ.യു) ഓള്‍ ഇന്ത്യ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് അസോസിയേഷന്റെയും അംഗീകാരം പിന്‍വലിച്ചത് സംബന്ധിച്ച് മന്ത്രിയുമായി ചര്‍ച്ചകള്‍ തുടരും. ഈ വിഷയത്തില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.കെ. പാണ്ഡെ കഴിഞ്ഞ അവസാന ആഴ്ച്ചകളില്‍ ചര്‍ച്ച നടത്തിയുരുന്നെന്നും യെച്ചുരി പറഞ്ഞു.