ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ സുശീല്‍ കുമാറിനും യോഗേശ്വര്‍ ദത്തുമുള്‍പ്പെടെയുള്ള താരങ്ങല്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ഇരുവര്‍ക്കും നല്‍കിയത്.

ഇരുവരുടെയും നാട്ടിലെ ഗുസ്തിക്കളരികളില്‍ നിന്ന് സഹതാരങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കൂറ്റന്‍ ഹാരമണിയിച്ചാണ് താരങ്ങളെ ഇവര്‍ എതിരേറ്റത്.