എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ ഭ്രാന്തന്‍ മുഖ്യമന്ത്രിയെന്ന് ഷിന്‍ഡേ
എഡിറ്റര്‍
Wednesday 22nd January 2014 5:10pm

shinde

മുംബൈ: ന്യൂദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ. മഹാരാഷ്ട്രയിലെ ഹിങ്കോലിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷിന്‍ഡേ.

‘ഞാനൊരു പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സമയത്ത് നാട്ടില്‍ കലാപം നടക്കുന്നതിനാല്‍ എന്റെ ലീവ് റദ്ദാക്കി. എന്റെ വിവാഹം കഴിഞ്ഞ സമയമായിരുന്നു അത്. ഇപ്പോള്‍ ഒരു ഭ്രാന്തന്‍ മുഖ്യമന്ത്രി കാരണം എനിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദ് ചെയ്യേണ്ടി വന്നു.’ ഷിന്‍ഡേ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെ പേര് പറയാതെയായിരുന്നു ഷിന്‍ഡേയുടെ പരാമര്‍ശം.

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ധര്‍ണയ്ക്കിടയില്‍ സുശീല്‍ കുമാറിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചത്. ഷിന്‍ഡേ അഴിമതിക്കാരനാണെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.

ദല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പോലീസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആം ആദ്മി പ്രക്ഷോഭം നടത്തിയത്.

Advertisement