ന്യൂദല്‍ഹി:ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാന്‍ ആണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.

Ads By Google

കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡയറിയില്‍ നിന്നും പാക്കിസ്ഥാനിലെ ടെലിഫോണ്‍ നമ്പറുകള്‍ കണ്ടെടുത്തതായും ഷിന്‍ഡെ പറഞ്ഞു.

ഇന്നലെ ശ്രീനഗറില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി മരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്ന സമയത്ത് ആഭ്യന്തരമന്ത്രി സഭയില്‍ ഇല്ലാത്തത് ബി.ജെ.പി നിശിതമായി വിമര്‍ശിച്ചു.

അതേസമയം കാശ്മീരില്‍ നിന്ന് പ്രത്യേക സൈനികാവകാശം പിന്‍വലിക്കരുതെന്ന് ബി.ജെ.പി ലോകസഭയില്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ  ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 5 സി.ആര്‍.പി.എഫ് ജവാന്‍മാരും 2 തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.  ബെമിന പബ്ലിക്ക് സ്‌കൂളിന് സമീപത്തായിരുന്നു ഭീകരാക്രമണമുണ്ടായത്.

3 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ശ്രീനഗറില്‍ ഇത്തരത്തിലുള്ള ഒരു ഏറ്റുമുട്ടല്‍ ഉണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.