ന്യൂദല്‍ഹി: വിലക്കയറ്റം നേരിടുന്നതില്‍ പരാജയപ്പെട്ട യു പി എ സര്‍ക്കാരിനെ പ്രതിപക്ഷം പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍ , പഞ്ചസാര തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുമായി ബന്ധപ്പെട്ട കുംഭകോണങ്ങളെക്കുറിച്ച് സംയൂക്ത പാര്‍ലിമെന്റ് സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പ്രതിപക്ഷനേതാവ് സുഷമ സ്വരാജാണ് ഇക്കാര്യം ഉന്നയിച്ചത്. ചിരിച്ചുകൊണ്ട് പ്രസംഗിച്ച സുഷമ കൃഷി മന്ത്രി ശരദ് പവാറിനെയും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ജനങ്ങള്‍ നരകിക്കുകയാണ്. പഞ്ചസാര അധികമുണ്ടായിരുന്ന സമയത്ത് ആവശ്യത്തിന് സംഭരിക്കുന്നതില്‍ കൃഷിവകുപ്പ് പരാജയപ്പെട്ടു. വളര്‍ച്ചാ നിരക്കും പണപ്പെരുപ്പനിരക്കും താരതമ്യം ചെയ്യാന്‍ തയ്യാറാകണമെന്നും സുഷമ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിലക്കയറ്റ വിഷയത്തില്‍ വോട്ടെടുപ്പ് ആവശ്യമുള്ള പ്രമേയത്തിന് സ്പീക്കര്‍ അവതരാണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചത്.

Subscribe Us: