‘ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തിയതിനുശേഷമാണ് ഈ വാര്‍ത്താസമ്മേളനം നടത്തുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ആരെയും നിയമസഭയിലയക്കാന്‍ സാധിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ മികച്ച മല്‍സരം നടത്താനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.’

Subscribe Us:

‘ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കടുത്ത മല്‍സരം കാഴ്ച്ചവെക്കുമെന്ന് മൂന്നുസംസ്ഥാനങ്ങളിലേയും ജനങ്ങളും മറ്റ് രാഷ്ട്രീയപാര്‍ട്ടികളും മനസിലാക്കിയിട്ടുണ്ട്. കേരളത്തിലെത്തിയ സി.പി.ഐയുടെ ദേശീയ നേതാവ് ഉന്നയിച്ച ഒരാരോപണമുണ്ട. സംസ്ഥാനത്ത് നാലുസീറ്റുകലില്‍ യു.ഡി.എഫുമായി ബി.ജെ.പി ബാന്ധവമുണ്ടാക്കിയിട്ടുണ്ട് എന്നായിരുന്നു അത്. പാലക്കാട്, കാസര്‍ക്കോട്ട്, നേമം, മഞ്ചേശ്വരം എന്നീ സീറ്റുകളില്‍ ഇത്തരത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട് എന്നാണ് നേതാവ് ആരോപിച്ചത്.’

‘ പെന്‍ഷന്‍ ബില്‍ അവതരണത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചു എന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. എന്നാല്‍ എല്‍.ഡി.എഫുമായിട്ടാണ് ബി.ജെ.പിക്ക് ബന്ധമെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരേ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ഇതുകൊണ്ടാണെന്നാണ് ആരോപണം.’

‘ എന്നാല്‍ ബി.ജെ.പി ഇത്തവണ സംസ്ഥാന നിയമസഭയിലെത്തുമെന്ന് രണ്ടു പാര്‍ട്ടികള്‍ക്കും മനസിലായിട്ടുണ്ട്. എന്നാല്‍ ഈ രണ്ടുപാര്‍ട്ടികളുമായും ബി.ജെ.പി യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടാക്കിയിട്ടില്ല.’