മുംബൈ: ബി.ജെ.പിയില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യത ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷമ സ്വരാജിനാണെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ. നിലവില്‍ ബി.ജെ.പിയില്‍ ബുദ്ധിയും കഴിവും സുഷമയ്ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പ്രധാനമന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സുഷമയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാംനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെ സുഷമയ്ക്ക് വോട്ട് നല്‍കിയത്.

എന്‍.ഡി.എ, യു.പി.എ ഇതര സര്‍ക്കാരാവും അടുത്ത തവണ അധികാരത്തിലെത്തുക എന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ താക്കറെ പ്രായമായ അദ്വാനിയെകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമെന്നും ചോദിച്ചു.