എഡിറ്റര്‍
എഡിറ്റര്‍
ജാതിപ്പേര് ഒഴിയാബാധയാണ് ; പേരില്‍ നിന്നും ജാതിപ്പേര് വെട്ടി മാറ്റി ബോളിവുഡ് താരത്തിന്റെ പ്രതിഷേധം
എഡിറ്റര്‍
Sunday 29th January 2017 5:33pm

susanthമുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിയുടെ ചിത്രീകരണത്തിനിടെ സെറ്റില്‍ രജ്പുത് കര്‍ണിസേനയുടെ ആക്രമണം ഉണ്ടായതിനെ ഞെട്ടലോടെയായിരുന്നു സിനിമാ-സാംസ്‌കാരിക ലോകം സ്വീകരിച്ചത്. രജ്പുത് സേനയ്‌ക്കെതിരെ സിനിമാ മേഖലയില്‍ നിന്നും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ രജ്പുത് കര്‍ണിസേനയുടെ അതിക്രമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടന്‍ സുശാന്ത് സിങ് രജ്പുത്. സംവിധായകനെ സെറ്റില്‍ കയറി ആക്രമിച്ച രജ്പുത് സേനയോടുള്ള തന്റെ പ്രതിഷേധം സുശാന്ത് അറിയിച്ചത് തന്റെ പേരില്‍ നിന്നും രജ്പുത് എന്ന ജാതിപ്പേര് എടുത്തു മാറ്റിയാണ്.


Also Read: ലക്ഷ്മി നായര്‍ രാജി വയ്‌ക്കേണ്ടതില്ല ; നിലപാട് വ്യക്തമാക്കി ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ്


ജാതിപ്പേര് ഒഴിയാബാധയായി തുടരുന്നിടത്തോളം കാലം നമ്മള്‍ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് സുശാന്ത് ട്വീറ്റിലൂടെ പറഞ്ഞു. പേരിലെ ജാതിപ്പേര് എടുത്തു മാറ്റാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.

ലൊക്കേഷന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സഞ്ജയ് ലീലാ ബന്‍സാലി ‘പത്മാവതി’യുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ചിറ്റൂറിലെ റാണി പദ്മിനിയെ സിനിമയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണിസേന വെള്ളിയാഴ്ച വെകിട്ട് ജയ്പൂരിലെ ചിത്രത്തിന്റെ സെറ്റില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു്.

Advertisement