എഡിറ്റര്‍
എഡിറ്റര്‍
സൂസന്‍ നേതന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു; ഡൂള്‍ന്യൂസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍
എഡിറ്റര്‍
Monday 19th March 2012 10:14pm

ഇസ്രായേലി വംശജയായ പ്രശസ്ത എഴുത്തുകാരി സൂസന്‍ നേതന്‍ ഇന്ത്യയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. കോഴിക്കോട് നടക്കാവില്‍ കഴിയുന്ന സൂസനെ നാടുകടത്താന്‍ കേരള ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വിസ ചട്ടത്തിലെ സാങ്കേതികത്വം പറഞ്ഞാണ് നാടുകടത്തല്‍ എങ്കിലും ഇവര്‍ക്കെതിരെ തീവ്രവാദ ബന്ധമുള്‍പ്പെടെയാണ് പോലീസ് ആരോപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ടാണ് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയിലില്‍ ഡൂള്‍ന്യൂസ് ഇംഗ്ലിഷ് എഡിഷന്‍ പ്രസിദ്ധീകരിച്ച സൂസന്‍ നേതന്റെ അഭിമുഖത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. ഡൂള്‍ന്യൂസിന് വേണ്ടി കോപ്പി എഡിറ്റര്‍ നിരാജ്ഞലി വര്‍മ്മയാണ് അഭിമുഖം തയ്യാറാക്കിയത്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇറാനെതിരെ യുദ്ധക്കൊതിയുമായി നടക്കുന്ന ഇസ്രായേല്‍ സര്‍ക്കാറിനെ സൂസന്‍ വിമര്‍ശിക്കുന്നുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍
ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിലപാടിനെയും സൂസന്‍ ശക്തമായാണ് വിമര്‍ശിക്കുന്നത്.

അതേസമയം സൂസന്‍ നതേന്‍ വിഷയത്തില്‍ യാഥാര്‍ത്ഥ്യമന്വേഷിക്കുകയും അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ അതിനെ വിലയിരുത്തുകയും ചെയ്യാന്‍ കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലില്‍ വന്ന ഭാഗം ഇങ്ങിനെ:  ‘In an interview with Niranjalli Varma of doolnews.com, Nathan sounded calm about her current predicament: ‘What is going on now is nothing when compared to what I have faced in my life, be it in South Africa or sIrael. This is nothing. ‘This is like Winnie the Pooh’s tea patry. There was no problem in extending my visa and there is no problem in extending my visa again. There is some kind of concoction from the side of the police.’

This lent further weight to the police claim that she had ties with radical Islamic elements. Varma inquired: ‘Have you been under any sort of pressure or stress from any political or religious group?’ Nathan responded: ‘No, not at all. All I would say is that an eminent professor of spychitary who works in Belgium has written to my lawyer stating that I am suffering from very severe postt-raumatic stress disorder.

‘Which means that I don’t sleep at night, I become very nervous or afraid when I see a police car on the streets, I become hyper vigilant of people who visit my home, I am over suspicious of people and my response to very innocent questions could be at times aggressive and defensive.’

The author added: ‘That is what postt-raumatic stress disorder does. It affects your concetnration, it would take considerable amount of time before I overcome it and I need specialist care here.

‘I don’t want to talk more about that. But I would like to say it destroyed my family, it destroyed my children.’ Nathan came to Kozhikode in January 2010 for medicalt reatment, to pursue her writing activities and to offer free service at a local palliative care cetnre.

Apart from being a celebrated author, she is a clinical spychologist byt raining and holds a PhD in the subject. She writes extensively for the Swedish tabloid Aftonbladet on issues related to sIrael and speaks on human rights issue at international forums. Nathan alleges that the police do not permit her to budge from the rented flat.

‘I am not even allowed to venture out and buy vital drugs that are needed for myt reatment. I have to ring up the pharmacy and the medicine is delivered at my doorstep,’ she said exasperatedly’.

തനിക്ക് ഇസ്രായേലിലും ദക്ഷിണാഫ്രിക്കയിലുമായി അഭിമുഖീകരിക്കേണ്ടിവന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ അനുഭവിക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന് സൂസന്‍ ഡൂള്‍ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഇതിനു മുമ്പ് എന്റെ വിസ നീട്ടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ഇപ്പോഴും വിസ നീട്ടാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇതെല്ലാം പോലീസ് കെട്ടച്ചമച്ചതാണ്’- സൂസന്‍ പറയുന്നു.

അതേസമയം ഇന്ത്യയില്‍നിന്ന് നാടുകടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ  സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂസന്‍ നേതന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൃദ്ധയും  രോഗിയുമായ അവര്‍ കുറ്റമോ രാജ്യവിരുദ്ധ പ്രവൃത്തിയോ ചെയ്തിട്ടില്ലെന്ന് സൂസന്റെ അഭിഭാഷകന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ് അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവിനാണ് ശ്രമിക്കുമെന്നും സുന്ദര്‍രാജ് അറിയിച്ചു. വ്യാജാരോപണങ്ങള്‍ കോടതിവഴി തെറ്റെന്ന് തെളിയിക്കാനുള്ള അവകാശം ഇന്ത്യന്‍ നിയമങ്ങളിലെന്നപോലെ അന്താരാഷ്ട്ര നിയമങ്ങളിലും യു.എന്‍. മനുഷ്യാവകാശ പ്രഖ്യാപന പ്രകാരവും ഉണ്ട്. രാജ്യസുരക്ഷക്ക് അപകടമാണ് സൂസന്റെ നടപടിയെന്നും മറ്റുമുള്ള പൊലീസ് ആരോപണങ്ങള്‍ നിയമംകൊണ്ടുതന്നെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

സൂസന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശങ്ങളുള്ള തന്റെ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് മുന്‍ സിമി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള പ്രസാധകരാണെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. ചില മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനമെഴുതി, തീവ്രവാദ ബന്ധമുള്ളവരുടെ സംരക്ഷണയില്‍ കഴിഞ്ഞു, ഇത്തരക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ആരോപണങ്ങളെ അദര്‍ ബുക്‌സ് ഉടമസ്ഥനും മുന്‍ സിമി പ്രവര്‍ത്തകനുമായ ഡോ.ഔസാഫ് നിഷേധിക്കുന്നുണ്ട്. താനുമായി ബന്ധപ്പെടുന്നത് പ്രശ്‌നമാണെങ്കില്‍ ആദ്യം എന്നെ അറസ്റ്റു ചെയ്യുകയാണ് വേണ്ടത്. തന്റെ പ്രസാധക ശാലയും അടച്ചുപൂട്ടണം. ഇതു ചെയ്യാതെ ഞാനുമായി ബന്ധപ്പെടുന്നത് കുഴപ്പമാണെന്ന് പോലീസ് പറയുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമായാണെന്ന് ഡോ.ഔസാഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഞാന്‍ നേരത്തെ സിമി പ്രവര്‍ത്തകനായിരുന്നുവെന്നത് ശരിയാണ്. സിമി നിരോധിക്കപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് സംഘടന വിട്ട് വന്നതാണ് ഞാന്‍. സിമി ഒരു അപകടകാരിയായ സംഘടനയാണെന്ന് അന്നൊന്നും സര്‍ക്കാറോ പോലീസോ പറഞ്ഞിരുന്നില്ല. എന്നാല്‍ കുറേക്കലമായി പോലീസ് തന്നെയും തന്റെ പ്രസാധക സംഘത്തെയും വേട്ടയാടുകയാണ്. അതിന്റെ ഭാഗമാണ് സൂസനെതിരെയുള്ള നീക്കവും- ഔസാഫ് വ്യക്തമാക്കി.

സംഭവത്തില്‍ കേസന്വേഷിക്കുന്ന നടക്കാവ് പോലീസ് പറയുന്നത് ഇങ്ങിനെയാണ്. ‘ ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഒരു രാഷ്ട്രത്തിനൊപ്പവും നില്‍ക്കാതെ മധ്യനിലപാടെടുക്കുകയെന്നതാണ് ഇന്ത്യയുടെ നയം. അപ്പോള്‍പ്പിന്നെ ഇന്ത്യയിലിരുന്ന് ഇസ്രായേലിനെ പരസ്യമായി വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല. അത് ഇന്ത്യയിന്‍ നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കും.
ഇന്ത്യയും ഇസ്രായേലും തമ്മില്‍ ശക്തിപ്പെട്ടുവരുന്ന സൈനിക ബന്ധത്തിന്റെ ഭാഗമായാണ് സൂസനെതിരെയുള്ള നീക്കമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. സ്വന്തം രാഷ്ട്രത്തിന്റെ നിലപാടിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഒരു ഇസ്രായേലി വംശജയ്ക്ക് ഇന്ത്യ അഭയം കൊടുക്കുന്നത് ഇസ്രായേല്‍ താല്‍പര്യത്തിന് വിരുദ്ധമാണ്.

എന്റെ ചിന്തകള്‍ എപ്പോഴും സ്വതന്ത്രമായിരിക്കും: സൂസന്‍ നേതന്‍

‘My thoughts will be always free’: Susan Nathan

Advertisement