കൊച്ചി: സ്ത്രീ പീഡനകേസുകള്‍ കെകാര്യം ചെയ്യുന്ന ന്യായാധിപന്‍മാര്‍ ഇരകളോട് അനുതാപ സമീപനം കാട്ടണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ശശിധരന്‍നമ്പ്യാര്‍.

Ads By Google

സൂര്യനെല്ലികേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജിയായിരുന്നു അദ്ദേഹം. ഈ കേസില്‍ 35 പ്രതികളെ ശശിധരന്‍ നമ്പ്യാര്‍ ശിക്ഷിച്ചിരുന്നു.

ന്യായാധിപന്‍മാര്‍ ഇരകളെ കുറ്റവാളികളായി കാണരുത്. കേസിലെ ഇര പറയുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കുന്നതിന് മുമ്പ് സ്വന്തം മകളുടെ സ്ഥാനത്ത് ഇരയെ കാണണം.

സ്വന്തം മകള്‍ക്ക് ഇങ്ങനെയൊരു സാഹചര്യം വരികയാണെങ്കില്‍ അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ തെറ്റ് കൂടാതെ തീരുമാനമെടുക്കാന്‍ ന്യായാധിപന്‍മാര്‍ക്ക് കഴിയുമെന്നും ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞു.

ഇന്ത്യാവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശിധരന്‍ നായര്‍ ഇങ്ങനെ പ്രതികരിച്ചത്.