തിരു: സൂര്യടിവി പത്തനംതിട്ട റിപ്പോര്‍ട്ടര്‍ അടൂര്‍ കരുവാറ്റ മുകുളുവിളയില്‍ വീട്ടില്‍ ഷാജി അലക്‌സ് (35) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് അടൂര്‍ ഹോളിക്രോസ് ആശുപത്രിക്ക് സമീപംവെച്ച് ഷാജി ഓടിച്ച മാരുതി കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.