എഡിറ്റര്‍
എഡിറ്റര്‍
പി.ജെ കുര്യനെതിരെ കേസ് എടുക്കേണ്ടെന്ന് നിയമോപദേശം
എഡിറ്റര്‍
Monday 25th February 2013 12:13pm

കൊച്ചി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ കേസെടുക്കണ്ടെന്ന് നിയമോപദേശം. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ്  നിയമോപദേശം നല്‍കിയത്.

Ads By Google

കഴിഞ്ഞ ദിവസം കുര്യനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മാതാപിതാക്കള്‍ക്കും അഭിഭാഷകനുമൊപ്പമാണ് പെണ്‍കുട്ടി ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെത്തിയത്.

എന്നാല്‍ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസ്സെടുക്കാനാകില്ലെന്നായിരുന്നു കോട്ടയം എസ്.പി സി.രാജഗോപാല്‍ അറിയിച്ചിരുന്നു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കേസെടുക്കാനാവില്ലെന്നാണു പൊലീസ് വിശദീകരണം.

കേസ് എടുക്കാന്‍ തയ്യാറാകാത്ത എസ്.പി അടക്കമുള്ളവര്‍ക്കെതിരേ നടപടിയുയി മുന്നോട്ടുപോകമെന്നു പെണ്‍കുട്ടിയുടെ അഭിഭാഷകയും കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു.

പി.ജെ കുര്യനെതിരെ നിലവില്‍ എഫ്.ഐ.ആര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ  ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു പരാതി നല്‍കിയത്.

1996 ഫെബ്രുവരി 19 ന് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി.ജെ കുര്യനുമുണ്ടെന്നാണ് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയത്.സൂര്യനെല്ലി കേസില്‍ തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ കുര്യനുമുണ്ടെന്നാണു പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

ധര്‍മരാന്‍, ജമാല്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ ഒത്താശയോടെ തന്നെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കുര്യനെ നാലാംപ്രതിയാക്കണമെന്നും പരാതിയില്‍ പറയുന്നു.

വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.

Advertisement