എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
എഡിറ്റര്‍
Saturday 2nd February 2013 12:13pm

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ്‌ കത്ത്. കേസില്‍ പി.ജെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.

Ads By Google

കേസില്‍ പങ്കുള്ള മറ്റുചിലരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്നും കുര്യനെ അന്വേഷണസംഘം ബോധപൂര്‍വ്വം ഒഴിവാക്കിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

തങ്ങള്‍ക്ക് ഇനി ഈ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയില്ല. അതിനാല്‍ തന്നെ വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കുര്യനെതിരെയുള്ള ആരോപണം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 17 വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പെണ്‍കുട്ടി ചെയ്തത്. എന്നാല്‍ പുതിയ ഏതോ കാര്യം പോലെയാണ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഒന്നുമില്ലാത്ത കാര്യം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ആരോപണവിധേയനായ ആള്‍ കുറ്റക്കാരനാണോയെന്നാണ് നോക്കേണ്ടത്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കലര്‍ത്താനല്ല. ഇത് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുര്യന്‍ തെറ്റുകാരനല്ലെന്ന് അന്വേഷണ സംഘവും പിന്നീട് കോടതിയും കണ്ടെത്തിതാണ്. കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയിട്ടില്ല.

കോടതി നിരപരാധിയെന്ന് കണ്ടെത്തിയ ആളെ കടന്നാക്രമിക്കുന്നത് ശരിയല്ല. കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം.

Advertisement