എഡിറ്റര്‍
എഡിറ്റര്‍
കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ പുതിയ പരാതി; കേസ്സെടുക്കില്ലെന്ന് പോലീസ്
എഡിറ്റര്‍
Friday 22nd February 2013 3:41pm

തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി  പോലീസില്‍ പരാതി നല്‍കി. മാതാപിതാക്കള്‍ക്കും അഭിഭാഷകനുമൊപ്പം ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി കേസ് നല്‍കിയത്.

Ads By Google

എന്നാല്‍ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസ്സെടുക്കില്ലെന്ന് കോട്ടയം എസ്.പി സി.രാജഗോപാല്‍ അറിയിച്ചു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കേസെടുക്കാനാവില്ലെന്നാണു പൊലീസ് വിശദീകരണം.

.കേസ് എടുക്കാന്‍ തയ്യാറാകാത്ത എസ്.പി അടക്കമുള്ളവര്‍ക്കെതിരേ നടപടിയുയി മുന്നോട്ടുപോകമെന്നു പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ്സെടുക്കാത്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന്  ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ ആരോപിച്ചു.

പി.ജെ കുര്യനെതിരെ നിലവില്‍ എഫ്.ഐ.ആര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ  ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു പരാതി നല്‍കിയത്.

1996 ഫെബ്രുവരി 19 ന് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പിജെ കുര്യനുമുണ്ടെന്നാണ് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയത്.സൂര്യനെല്ലി കേസില്‍ തന്നെ പീഢിപ്പിച്ചവരുടെ കൂട്ടത്തില്‍ കുര്യനുമുണ്ടെന്നാണു പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ധര്‍മരാന്‍, ജമാല്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ ഒത്താശയോടെ തന്നെ പീഢിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കുര്യനെ നാലാംപ്രതിയാക്കണമെന്നും പരാതിയില്‍ പറയുന്നു.

വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.

കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കേസിലെ മൂന്നാം പ്രതിയായ ധര്‍മരാജന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 19ാം തിയതി വൈകീട്ട് ആറരയോടെ വണ്ടിപ്പെരിയാറില്‍ നിന്ന് തന്റെ അമ്പാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചെന്നായിയിരുന്നു ധര്‍മരാജന്റെ വെളിപ്പെടുത്തല്‍.

1996ല്‍ 42 പേര്‍ ചേര്‍ന്ന് 40 ദിവസങ്ങളിലായി 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതാണ് സൂര്യനെല്ലി കേസ്. പീഡനം നടന്നതിന് ശേഷം പത്രത്തില്‍ വന്ന പി.ജെ കുര്യന്റെ ചിത്രം കണ്ട പെണ്‍കുട്ടി കുര്യനെ തിരിച്ചറിയുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും അലീബി തെളിവുകള്‍ അനുകൂലമാണന്ന് പറഞ്ഞ് കുര്യനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പ്രഥമദൃഷട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കുര്യന്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി പിജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു.

സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കുര്യന് അനുകൂലമായി മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി.ജെ.പി നേതാവുള്‍പ്പെടയുള്ളവര്‍ ഇപ്പോള്‍ കുര്യന് എതിരായി രംഗത്ത് വന്നിട്ടുണ്ട്

 

Advertisement