കൊച്ചി: സൂര്യനെല്ലിക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ്ഡയറി ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

Ads By Google

ജസ്റ്റിസ് കെ.ടി ശങ്കരന്‍ അധ്യക്ഷനായ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈകോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്നാണ് 14 പ്രതികള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.

കേസില്‍ പ്രതികളായ പതിനേഴ് പേരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. സ്ത്രീ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായുള്ള പ്രത്യേക ബഞ്ച് ഹരജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് കഴിഞ്ഞദിവസം ഒഴിവായിരുന്നു.

ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുകയായിരുന്നു. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ.