Categories

സൂര്യനെല്ലി: തുടരന്വേഷണം സാധ്യമല്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായ ആരോപണം വീണ്ടും അന്വേഷിക്കാന്‍ വകുപ്പില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രാവിലെ നിയമസഭയില്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Ads By Google

വ്യക്തികളുടെ അവിശ്വാസം പരിഗണിച്ച് നീതിന്യായ വ്യവസ്ഥ നടപ്പാക്കാന്‍ കഴിയുമോയെന്ന് ചോദിച്ച തിരുവഞ്ചൂര്‍ അതിനു കഴിയില്ലെന്ന് പ്രതിപക്ഷത്തിന് തന്നെ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും സര്‍ക്കാരും നല്‍കിയ പരാതികള്‍ രണ്ട് തവണ സുപ്രീംകോടതി തള്ളിയതാണ്. അതിനാല്‍ തന്നെ പുനരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് അറിയുന്നത്.

പി.ജെ കുര്യനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.

കേസില്‍ സര്‍ക്കാരിന്റെ സമീപനം വിഷയത്തോടുള്ള വിരുദ്ധ സമീപനത്തെയാണ് കാണിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കേസ് സര്‍ക്കാര്‍ തുടക്കം മുതല്‍ കൈകാര്യം ചെയ്തത് മുന്‍വിധിയോടെയാണ് കോടിയേരി കുറ്റപ്പെടുത്തി.

കേസില്‍ പുനരന്വേഷണം ആവശ്യമാണ്. കേസിന്റെ വിചാരണ തീരും വരെ ദണ്ഡപാണിയെ എ.ജി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സുപ്രീംകോടതിയാണ് പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കണമെന്നും നോട്ടീസിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഇക്കാര്യത്തില്‍ കുര്യനെതിരേ എന്തുകൊണ്ടാണ് അന്വേഷണം നടത്താഞ്ഞതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.

കുര്യനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയിലുയര്‍ത്തുകയും ചെയ്തു.

ആഭ്യന്തരമന്ത്രിയുടെ മറുപടി തുടരവേ പ്രതിപക്ഷ നിരയില്‍ നിന്നും അംഗങ്ങള്‍ എഴുന്നേറ്റ് മുന്‍നിരയിലെത്തി പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിന് ചുറ്റും നിന്ന് പ്രതിഷേധവും തുടര്‍ന്നു. സഭ തുടരാന്‍ സ്പീക്കര്‍ ഇടയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു.

കേസില്‍ നേരത്തെ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി. സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ കഴിയില്ലെന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഫയല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയെന്നും ദണ്ഡപാണി പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

Tagged with:


‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍