എഡിറ്റര്‍
എഡിറ്റര്‍
ലാലേട്ടനും മമ്മൂക്കക്കുമൊപ്പം അണിനിരന്ന് സൂര്യയും മലയാളത്തിലേക്ക്..?
എഡിറ്റര്‍
Thursday 7th November 2013 6:01pm

surya1

മലയാളികള്‍ക്കിതാ മറ്റൊരു ശുഭ വാര്‍ത്ത കൂടി. തമിഴ് സ്റ്റാര്‍ സൂര്യയും ഇതാ മലയാളത്തിലേക്ക്. അന്യഭാഷാ യുവനടന്‍മാര്‍ മലയാളത്തിലേക്ക് വരുന്നത് ഇതാദ്യമൊന്നുമല്ല. എങ്കിലും സൂര്യയുടെ ഈ വരവിന് ഒരു പ്രത്യേകതയുണ്ട്.

എന്തെന്നാല്‍ ഇന്നത്തെ മലയാളസിനിമയുടെ അതികായന്‍മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമാണ് സൂര്യയുടെ വരവ്. വരാനിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലി മരക്കാറിലാണ് മൂവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്.

കുഞ്ഞാലി മരയ്ക്കാറില്‍ ഇതിഹാസ യോദ്ധാവ് കുഞ്ഞാലി മരയ്ക്കാറിന്റെ വേഷത്തില്‍ മമ്മൂക്കായും അതേ പ്രാധാന്യമുള്ള കുഞ്ഞികൃഷ്ണന്‍ എന്ന കഥാപാത്രമായി ലാലേട്ടനും എത്തുന്നു.

അതേസമയം കുഞ്ഞാലി മരയ്ക്കാറിലെ സൂര്യയുടെ സാന്നിധ്യത്തെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും തങ്ങള്‍ സിനിമയുടെ ചര്‍ച്ചയില്‍ തിരക്കിലാണെന്നുമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്.

ഉറുമി , കീര്‍ത്തിചക്ര, ഹീറോ എന്നീ പടങ്ങളിലൂടെ മുന്‍പും പ്രധാന തമിഴ് നടന്‍മാരായ ആര്യയും ശരത്കുമാറും ജീവയും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കരീനാ കപൂറും കുഞ്ഞാലി മരയ്ക്കാറിലൂടെ മലയാളത്തിലേക്ക് അരങ്ങേറുന്നുണ്ടെന്ന വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.

Advertisement