എഡിറ്റര്‍
എഡിറ്റര്‍
സുര്യനെല്ലി കേസ്: പി.ജെ കുര്യന്‍ പണം വാഗ്ദാനം നല്‍കിയതിന് തെളിവുകള്‍
എഡിറ്റര്‍
Friday 8th February 2013 4:24pm

 

കോട്ടയം: സൂര്യനെല്ലികേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ കുര്യന്‍ പണം വാഗ്ദാനം ചെയ്തതിന് തെളിവുകള്‍. ബി.ജെ.പി നേതാവ് കെ.എസ് രാജനോട് അലീബി മൊഴി നല്‍കാനാണ് കോണ്‍ഗ്രസ്സ് നേതാവ് ചാര്‍ളി പണം വാഗ്ദാനം ചെയ്തത്.

Ads By Google

ചാര്‍ളി സുഹൃത്തായ ബോര്‍ഡംഗം ദിലീപുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. കേസില്‍ കുര്യന് അനുകൂലമായി മൊഴി കൊടുത്ത ഒരാളാണ്  ചാര്‍ളി. ഒ. രാജഗോപാലുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. രാജന് വേണ്ടി പണം നല്‍കാമെന്ന് പി.ജെ കുര്യന്‍ പറഞ്ഞതായി ചാര്‍ളി വെളിപ്പെടുത്തുന്നു.

തന്റെ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്ന് ഇന്ന് കെ.എസ് രാജന്‍ ആരോപിച്ചിരുന്നു. താന്‍ കുര്യനെ കണ്ടത് 19ന് വൈകുന്നേരം 5 മണിക്കാണെന്നും അത്് സിബി മാത്യൂസ് രേഖപ്പെടുത്തിയത് 7 മണിക്കെന്നുമാണ്. എന്നാല്‍ കെ.എസ് രാജന്‍ ഇന്ന് നടത്തിയ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോള്‍ ചാര്‍ളി നടത്തിയ വെളിപ്പെടുത്തല്‍.

കെ.എസ് രാജന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന് ചാര്‍ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സ്വകാര്യ സംഭാഷണത്തില്‍ ചാര്‍ളി നിഷേധിക്കുകയും ചെയ്യുന്നു.

Advertisement