എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി പുനരന്വേഷണം നിയമോപദേശത്തിന് ശേഷമെന്ന് തിരുവഞ്ചൂര്‍ ;താന്‍ തയ്യാറല്ലെന്ന് പി ജെ കുര്യന്‍
എഡിറ്റര്‍
Sunday 3rd February 2013 12:18pm

തിരുവന്തപുരം:സൂര്യനെല്ലി കേസില്‍ തുടരാന്വേഷണം നിയമോപദേശം ലഭിച്ചശേഷമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഈ വിഷയത്തില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ എതിര്‍പ്പുണ്ട്.ജോഷ്വാക്കെതിരെ കുര്യന്‍ പരാതി നല്‍കിയിരുന്നു.  ജോഷ്വാ വിജിലന്‍സിലായതിനാല്‍ തനിക്ക് നേരിട്ട് ഇടപെടാന്‍ സാഹചര്യമില്ലായിരുന്നു.

Ads By Google

ഇതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  ഈ കേസില്‍ പുനരാന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ തനിക്ക് കത്തയച്ചിരുന്നു.

മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പുള്‍പ്പെടെ യാണ് വിഎസ് കത്തയച്ചത്.  ഈ കേസില്‍ പുനരാന്വേഷണം നടത്തുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ പുനരന്വേഷണത്തിന് താന്‍ തയ്യാറല്ലെന്നും  ഈ വിഷയത്തിലെ ആരോപണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.  ഈ വിഷയത്തില്‍ സി.പി.ഐ.എമ്മിലെ സമുന്നതനായ ഒരു നേതാവും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് കൃത്യമായ ഗൂഢാലോചന നടത്തുകയാണെന്നും കുര്യന്‍ കൂട്ടിചേര്‍ത്തു.

പത്തുവര്‍ഷം നീണ്ട അമ്പേഷണത്തിനൊടുവിലാണ് തന്റെ നിരപരാധിത്വം തെളിഞ്ഞത്. ഇനിയും ഈ കേസില്‍ തന്നെ വേട്ടയാടുന്നത് എന്തിനാണെന്ന് തനിക്കറിയില്ല. സൂര്യനെല്ലി പെണ്‍കുട്ടിയെ ഇത്രകാലത്തിനിടെ കണ്ടിട്ടില്ല. തന്റെ രൂപസാദൃശ്യമുള്ള ബാജി എന്നൊരാളാണ് പീഢിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

എന്നാല്‍ ബാജിയെന്നൊരു പേര് തനിക്കില്ലെന്നും  ഈ പേരിലുള്ള ഓട്ടോഡ്രൈവറെ മുമ്പ് പിടികൂടിയിട്ടുണ്ടെന്നും  കുര്യന്‍ പറഞ്ഞു.  അന്വേഷണഉദ്യോഗസ്ഥനായ ജോഷ്വാക്കെതിരെ താന്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് പുതിയ വെളിപ്പെടുത്തലിനു പിന്നിലെന്നും അഞ്ചുവര്‍ഷമായി പറയാത്ത കാര്യങ്ങളാണ് കോടതി തന്നെ വെറുതെ വിട്ടപ്പോള്‍ ജോഷ്വാ പറയുന്നതെന്നും കുര്യന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിലെ തന്നെ രണ്ടുപേരാണ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിച്ചതെന്നും , സൂര്യനെല്ലി പെണ്‍കുട്ടിയെ അന്നുതന്നെ നേരിട്ട് കണ്ട് തെറ്റിദ്ധാരണ മാറ്റാന്‍ താന്‍ തയ്യറായപ്പോള്‍ സി.പി.ഐ.എം നേതാക്കളുള്‍പ്പെയെയുള്ളവലുടെ പ്രേരണമൂലം പിന്‍മാറുകയായിരുന്നെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

രൂപ നല്‍കിയാല്‍ കേസ് ഒത്തുതീര്‍ക്കാമെന്നു വാഗ്ദാനമുണ്ടായിരുന്നെന്നും കുര്യന്‍ പറഞ്ഞു. അതേസമയം കുര്യന്‍ രാജ്യസഭ ഉപാദ്ധ്യക്ഷസ്ഥാനത്ത് മാറി നിന്ന് അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

Advertisement