എഡിറ്റര്‍
എഡിറ്റര്‍
ഒരു മുഖ്യമന്ത്രിക്ക് ഇത്ര സിമ്പിളാകാന്‍ കഴിയുമോ? അപ്രതീക്ഷിതമായി പിണറായി വിജയനെ കണ്ട സൂര്യ ചോദിക്കുന്നു
എഡിറ്റര്‍
Wednesday 18th January 2017 2:35pm

surya

 

കൊച്ചി: ‘ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിമ്പിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി’ അപ്രതീക്ഷിതമായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട തമിഴ് താരം സൂര്യയുടെ പ്രതികരണമായിരുന്നു ഇത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

‘ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിമ്പിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി. സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞുവെച്ച് വി.വി.ഐ.പികളെ ആദ്യം പുറത്തുവിടാറാണ് പതിവ്. എന്നാല്‍ വിമാനത്തിലെ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങിക്കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് എന്നെ അത്ഭുതപ്പെടുത്തി.’ എന്നാണ് സൂര്യ പറഞ്ഞത്.

‘ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നതുപോലെയാണ് അദ്ദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്ത് ഉണ്ടായിരുന്നു.’ അദ്ദേഹം പറഞ്ഞു.


Must Read: സ്മൃതി ഇറാനിയുടെ പരീക്ഷാഫലം വെളിപ്പെടുത്താന്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം: ഉത്തരവിട്ടത് മോദിക്കെതിരായ ഉത്തരവിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിവരാവകാശ കമ്മീഷണര്‍ 


തന്റെ പുതിയ ചിത്രമായ സിങ്കം 3യുടെ പ്രചരണത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു സൂര്യ. തൃശൂരില്‍ ആരാധകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് തിരിക്കവെയാണ് സൂര്യ മുഖ്യമന്ത്രിയെ കണ്ടത്.

സൂര്യവിമാനത്തിലുണ്ടെന്ന് അറിഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തെ അങ്ങോട്ട് ചെന്നു പരിചയപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Advertisement