എഡിറ്റര്‍
എഡിറ്റര്‍
സിങ്കത്തിന്റെ രണ്ടാം ഭാഗവുമായി സൂര്യ വരുന്നു
എഡിറ്റര്‍
Thursday 20th September 2012 11:57am

സിങ്കം സൂപ്പര്‍ ഹിറ്റായതിന് ശേഷം അതിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരം സൂര്യ. ഒക്ടോബറില്‍ സിങ്കം 2 വിന്റെ ചിത്രീകരണം ആരംഭിക്കും. സൂര്യയുടെ റിലീസിങ്ങിന് തയ്യാറായി നില്‍ക്കുന്ന ‘മാട്രാന്‍’ ന്റെ ജോലിയുമായി സൂര്യ തിരക്കിലായതാണ് സിങ്കം 2 വിന്റെ ചിത്രീകരണം ആരംഭിക്കാന്‍ വൈകിയതെന്ന് സംവിധായകന്‍ ഹരി പറയുന്നു.

Ads By Google

അനുഷ്‌ക, ഹന്‍സിക എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ വിവേക്, സന്താനം, മുകേഷ് റിഷി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിങ്കത്തിന്റെ ആദ്യ ഭാഗം പോലെത്തന്നെ സിങ്കം 2 വും ആക്ഷന് പ്രധാന്യം നല്‍കിയായിരിക്കുമെന്നാണ് അറിയുന്നത്. കൂടാതെ ശ്രിയ ശരണോ നയന്‍ താരയോ ചിത്രത്തില്‍ ഐറ്റം നമ്പറുമായി എത്തുമെന്നും കേള്‍ക്കുന്നുണ്ട്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിക്കുന്നത്. ഹരി- പ്രസാദ് കൂട്ട്‌കെട്ടിന്റെ നാലാമത്തെ ചിത്രമാണ് സിങ്കം 2. ആറ്, സിങ്കം, വേങ്കൈ എന്നീ ചിത്രങ്ങളിലാണ് ഇവര്‍ ഇതിന് മുമ്പ് ഒന്നിച്ചത്.

Advertisement