എഡിറ്റര്‍
എഡിറ്റര്‍
നിത്യ അഹങ്കാരിയായ നടി: സുരേഷ്‌കുമാര്‍
എഡിറ്റര്‍
Friday 23rd March 2012 4:50pm

സിനിമാനിര്‍മ്മാതാക്കളെ അപമാനിച്ചുവെന്ന കാരണത്താല്‍ മലയാള സിനിമയില്‍ നടി നിത്യമേനോന് വിലക്കേര്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. വിലക്ക് മാനിക്കാതെ നടി പിന്നെയും അഭിനയ രംഗത്ത് തുടര്‍ന്നെങ്കിലും നിര്‍മാതാവിന് നടിയോടുള്ള ദേഷ്യം ഇനിയും അടങ്ങിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മലയാളി സിനിമാ നടികളില്‍ ഇത്രയും അഹങ്കാരം വച്ചുപുലര്‍ത്തുന്ന മറ്റൊരു നടിയില്ലെന്നാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ നിത്യയെക്കുറിച്ച് പറഞ്ഞത്.

അടുത്തിടെ ഒരു സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യ തന്നെ അപമാനിച്ചുവെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സുരേഷ് കുമാര്‍. ‘ നിത്യ മേനോനെ കണ്ട് സിനിമയെപ്പറ്റി സംസാരിയ്ക്കാനാണ് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ താനുള്‍പ്പെടെ മൂന്ന് പേര്‍ എത്തിയെന്നും, എല്ലാവരും അറിയപ്പെടുന്ന നിര്‍മാതാക്കളാണെന്നും സുരേഷ് പറയുന്നു.

വലിയ താരങ്ങളെ വച്ച് സിനിമയെടുത്തിട്ടുള്ളവരാണ്. നിത്യയെക്കാള്‍ വലിയ നടിമാരെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് പുല്ലു വില പോലും നല്‍കാത്ത നടിയാണ് നിത്യ. മലയാള സിനിമയില്‍ ഇത്രമാത്രം അഹങ്കാരിയായ യുവനടിയെ താന്‍ കണ്ടിട്ടില്ലെന്നാണ് സുരേഷ് കുമാറിന്റെ ആക്ഷേപം.

ഈ പ്രശ്‌നത്തിന്റെ  പേരുപറഞ്ഞ് നിര്‍മാതാക്കളെക്കൊണ്ടും വിതരണക്കാരെക്കൊണ്ടും നിത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും അതൊന്നും ഏശിയിരുന്നില്ല. നിത്യയെ സഹായിക്കാന്‍ അമ്മ ഇടപെട്ടതോടെ നടി വീണ്ടും സിനിമയില്‍ സജീവമായി. നിര്‍മാതാവിനെ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ നടിയെ വിലക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Advertisement