എഡിറ്റര്‍
എഡിറ്റര്‍
സുരേഷ് റെയ്‌ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; യാത്രക്കിടെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു
എഡിറ്റര്‍
Tuesday 12th September 2017 7:11pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. താരം സഞ്ചരിച്ച കാറിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി രക്ഷപ്പെട്ടു.


Also Read: മുഗള്‍ രാജവംശം നമ്മുടെ പൂര്‍വ്വികരല്ല; അവര്‍ കൊള്ളക്കാരാണ്; മുഗള്‍ വംശത്തെ അധിക്ഷേപിച്ച് യു.പി ഉപ മുഖ്യമന്ത്രി


ദുലീപ് മത്സരത്തിനായി പോകവെയാണ് ഇന്ത്യ ബ്ലൂ ടീം നായകനായ റെയ്നയുടെ കാര്‍ അപകടത്തില്‍ പെട്ടത്. ഗാസിയാബാദില്‍നിന്നും കാണ്‍പൂരിലേക്ക് പോവുകയായിരുന്നു റെയ്ന. കാര്‍ അമിതവേഗതയിലല്ലായിരുന്നതാണ് അപകടം ഒഴിവാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഡി.എസ്.പി രാജേഷ് കുമാര്‍ സിങ്ങ് അപകട വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു അപകടം. പ്രാദേശിക വാസികളാണ് വിവരം പൊലീസിനെ അറിയിക്കാന്‍ താരത്തെ സഹായിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഒരുക്കിയ വാഹനത്തില്‍ റെയ്‌ന കാന്‍ണ്‍പൂരിലേക്ക് പോവുകയും ചെയ്തു.


Dont Miss: ‘ക്യാമ്പസുകളില്‍ ഒതുങ്ങുന്നില്ല രാജസ്ഥാനിലെ തെരുവുകളിലും ചെങ്കൊടി പാറുന്നു’; പുത്തനുണര്‍വ്വുമായി സി.പി.ഐ.എം രാജസ്ഥാന്‍ ഘടകം


ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണുള്ളത്.

Advertisement