എഡിറ്റര്‍
എഡിറ്റര്‍
സുരേഷ് റെയ്‌നയുടെ സിക്‌സ് പരുക്കേല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ മാത്രമല്ല, ഗ്യാലറിയിരുന്ന ആറു വയസുകാരനേയും
എഡിറ്റര്‍
Thursday 2nd February 2017 12:56pm

RAINAA

ബംഗലൂരു: ഏറെ നാളുകള്‍ക്ക് ശേഷം തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി തിരികെ എത്തിയ സുരേഷ് റെയ്‌നയുടെ ബാറ്റിംഗ് ‘ പരുക്ക് ‘ എല്‍പ്പിച്ചത് ഇംഗ്ലീഷ് ബൗളര്‍മാരെ മാത്രമല്ല. ഗ്യാലറിയില്‍ പ്രിയതാരത്തിന്റെ ബാറ്റിംഗ് കണ്ട് ആര്‍പ്പ് വിളിച്ച കൊച്ച് ആരാധകനേയുമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ കളികണ്ടു കൊണ്ടിരിക്കെ സുരേഷ് റെയ്‌നയുടെ ഒരു സിക്‌സ് വന്ന് കൊണ്ടത് ആറു വയസുകാരുനായ സതീഷിന്റ കാലിലായിരുന്നു. പരിക്കേറ്റ സതീഷിനെ ഉടനെ തന്നെ സ്റ്റേഡിയത്തിലെ മെഡിക്കല്‍ സെന്‍ട്രലിലെത്തിക്കുകയും വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. ഫസ്റ്റ് എയ്ഡും നല്‍കി.

പക്ഷെ ആശുപത്രി കിടക്കയില്‍ കിടക്കാന്‍ സതീഷ് തയ്യാറായിരുന്നില്ല. തിരികെയെത്തണമെന്ന് അവന്‍ വാശിപിടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവന്റെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നാണ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ മാത്യൂ ചാണ്ടി പറയുന്നത്.


Also Read : ഞാനിത് ആദ്യമായല്ല ഓപ്പണിംഗ് ചെയ്യുന്നത്, അന്നില്ലാത്ത ചോദ്യമെന്തിന് ഇന്ന് ? ; മങ്ങിയ പ്രകടനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് കോഹ്‌ലിയുടെ ചുട്ട മറുപടി-വീഡിയോ കാണാം


തിരികെയെത്തി തന്റെ ടീം തകര്‍ത്താടുന്നതും പിന്നീട് ഇംഗ്ലീഷുകാരെ വരിഞ്ഞ് മുറുക്കി വിജയം കൊയ്യുന്നതും കണ്ടാണ് സതീഷ് മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പൂനെ വാരിയേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്യാലറിയിലുണ്ടായിരുന്ന പത്ത് വയസുകാരിക്കും പന്തു കൊണ്ടിരുന്നു.

Advertisement