ജമൈക്ക: വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന നിഷേധിച്ചു. നിരവധി ആളുകള്‍ തന്റെയടുത്ത് ഫോട്ടോയ്ക്കായി പോസ് ചെയ്യാറുണ്ടെന്നും അവരെല്ലാം ആരാണെന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്നും റെയ്‌ന പറഞ്ഞു.

ലോകകപ്പ് വിജയത്തിനുശേഷം നടത്തിയ ഷിര്‍ദ്ദി യാത്രയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ആരംഭിച്ചത്. വാതുവെപ്പുകാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ചിലയാളുകളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് റെയ്‌നയ്ക്ക് വിനയായത്. എന്നാല്‍ ആരോപണങ്ങള്‍ റെയ്‌ന നേരത്തേ നിഷേധിച്ചിരുന്നു.

വീന്‍ഡീസ് പര്യടനത്തിലെ ഏക ട്വന്റി-20 മല്‍സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന. ക്രിസ് ഗെയ്ല്‍ കളിക്കാതിരിക്കുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. പരിശീലകനെന്ന നിലയില്‍ ഫ് ളച്ചറുടെ ആദ്യപരമ്പരയാണിത്.