എഡിറ്റര്‍
എഡിറ്റര്‍
‘ ഇതിലേ പോയപ്പോ ചുമ്മാ ഒന്ന് പോസ് ചെയ്തതാ’; നെതര്‍ലാന്റില്‍ സുരേഷ് റെയ്‌നയ്ക്കും ഭാര്യയ്ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് നരേന്ദ്രമോദി
എഡിറ്റര്‍
Wednesday 28th June 2017 11:54am

ആംസ്റ്റര്‍ഡാം: ടീമിലിടം നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ട്വന്റി-20 ബാറ്റ്‌സ്മാന്മാരിലൊരാളായ സുരേഷ് റെയ്‌ന നിരാശനല്ല. അദ്ദേഹം തനിക്ക് ലഭിച്ച അവധി നാളുകള്‍ ശരിയ്ക്കും ആസ്വദിക്കുകയാണ്. അവധി ആഘോഷിക്കാന്‍ നെതര്‍ലാന്റിലെത്തിയ റെയ്‌നയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. കാരണം ചിത്രത്തില്‍ റെയ്‌നയ്‌ക്കൊപ്പമുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആംസ്റ്റര്‍ഡാമില്‍ വച്ച് കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നും നെതര്‍ലാന്റിലെത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു സുരേഷ് റെയ്‌ന പ്രധാനമന്ത്രിയെ കാണാനെത്തിയത്.


Also Read: ‘ആറാം ക്ലാസില്‍ പൃഥ്വി എഴുതിയ കവിത വായിച്ച് കൂടെ പഠിക്കുന്നവര്‍ ഞെട്ടി’; പൃഥ്വിരാജിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് തുടങ്ങിയിട്ട് കാലം കുറേ ആയെന്ന് ഇന്ദ്രജിത്ത


റെയ്‌നയ്‌ക്കൊപ്പം ഭാര്യ പ്രിയങ്കയും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. പോര്‍ച്ചുഗലും അമേരിക്കയും സന്ദര്‍ശച്ചതിനു ശേഷമാണ് മോദി നെതര്‍ലാന്റിലെത്തിയത്.

പ്രധാനമന്ത്രിയൊടൊപ്പമുള്ള ചിത്രം റെയ്‌ന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. സുവര്‍ണ വീക്ഷണങ്ങളുള്ള നരേന്ദ്രമോദിയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു റെയ്‌ന അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. പിന്നീട് ടീമിന് പുറത്തായ റെയ്‌ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമില്‍ പകരക്കാരനായാണ് ഇടം നേടിയത്. ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയ റെയ്‌ന ഇപ്പോള്‍ യൂറോപ്പില്‍ കുടുംബത്തോടൊപ്പം കറങ്ങുകയാണ്.

Advertisement