എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റില്‍ നിന്ന് താന്‍ അകന്ന് നില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് റെയ്‌ന
എഡിറ്റര്‍
Saturday 1st April 2017 7:43pm

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഒടുവില്‍ അത് വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞ് ക്രിക്കറ്റിനെ മറന്നു എന്ന ആരോപണം നേരിടുന്ന റെയ്‌ന പക്ഷേ ഇതുവരെ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തന്റെ മേലുള്ള ആരോപണങ്ങള്‍ അനാവശ്യമാണെന്നാണ് റെയ്‌ന പറഞ്ഞത്.

തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് അകന്നത് എന്നാണ് റെയ്‌ന പറയുന്നത്. ഇതേ തുടര്‍ന്ന് നാളുകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ജനങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റെയ്‌ന ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.


Also Read: നാരദ സ്റ്റിംഗ് ഓപ്പറേഷന്‍: മുന്‍ എഡിറ്റര്‍ മാത്യു സാമുവലിനെതിരെ നിയമനടപടിക്കൊരുങ്ങി തെഹല്‍ക്ക


സെലക്ടര്‍മാര്‍ വിവിധ കളികളെ സംബന്ധിച്ച വിവരം തന്നെ അറിയിച്ചിരുന്നു. ബി.സി.സിഐയും തന്നെ ബന്ധപ്പെട്ടു. പക്ഷേ തനിക്ക് രഞ്ജി ട്രോഫിയുടേയും ദുലീപ് ട്രോഫിയുടേയും ചില മത്സരങ്ങള്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. തന്റെ മകള്‍ക്ക് വേണ്ട പരിചരണം നല്‍കേണ്ടതായുണ്ടായിരുന്നു. വേറെ ആരാണ് അത് ചെയ്യാനുള്ളത്? റെയ്‌ന ചോദിക്കുന്നു.

നേരത്തെ ബിസിസിഐ റെയ്നയെ കളിക്കാരുടെ കരാറില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ റെയ്നയുടെ ടീമായ ഉത്തര്‍ പ്രദേശിന്റെ പരിശീലകന്‍ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവാഹ ശേഷം റെയ്‌നയ്ക്ക് ക്രിക്കറ്റിലുളള താല്‍പര്യം നഷ്ടപ്പെട്ടെന്നും അദ്ദേഹം തികഞ്ഞ കുടുംബ നാഥനായി മാറിയെന്നുമാണ് കോച്ച് റിസ്വാന്‍ ശംഷാദ് ആരോപിച്ചത്. ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ റെയ്‌നയുടെ മടങ്ങിവരവ് സാധ്യത ഇനി വിരളമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Advertisement