Categories

അജ്മീര്‍ സ്‌ഫോടനം: സുരേഷ് നായര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: അജ്മീര്‍ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന മലയാളി സുരേഷ് നായര്‍(37) രാജസ്ഥാന്‍ എ.ടി.എസിന്റെ പിടിയിലായി. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ എ.ടി.എസ് കൊയിലാണ്ടിയിലെത്തി തെളിവെടുത്തു. ഐ.ബിയും എന്‍.ഐ.എയും പ്രാഥമിക വിവരങ്ങള്‍ എ.ടി.എസിന് കൈമാറിയിട്ടുണ്ട്.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ കൊയിലാണ്ടി സ്വദേശിയായ സുരേഷ്‌നായര്‍ 2005ലാണ് അവസാനമായി നാട്ടിലെത്തിയതെന്നാണ് എ.ടി.എസിന് ലഭിച്ച വിവരം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ കേരളത്തിലുള്ള ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സുരക്ഷാ സ്‌ക്വാഡും (ഐ.എസ്.ടി.) സുരേഷ്‌നായരുടെ വിവരങ്ങള്‍ ശേഖരിച്ച് രാജസ്ഥാന്‍ എ.ടി.എസിന് കൈമാറി.

ജറാത്തിലെ പാരലല്‍ കോളേജ് അധ്യാപകനായ സുരേഷ്‌നായര്‍ അവിടെ ആര്‍.എസ്.എസ്സിന്റെ സജീവ പ്രവര്‍ത്തകനാണ്. അച്ഛന്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്. മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന സുരേഷ് സേ്ഫാടനത്തിനുശേഷം നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആര്‍.എസ്.എസ്. നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അജ്മീറില്‍ സേ്ഫാടനത്തിനായി ബോംബ് കൊണ്ട് വന്ന കേസിലാണ് സുരേഷ്‌നായര്‍ ഉള്‍പ്പെടെ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പോലീസ് സംശയിക്കുന്നത്. ദാവേഷ്, മെഹുല്‍, സണ്ണി എന്നിവരാണ് സുരേഷ്‌നായര്‍ക്കു പുറമെ കാറിലുണ്ടായിരുന്നത്. ബാലുശ്ശേരി മഞ്ഞപ്പാലം പ്രദേശത്തെ സുരേഷ്‌നായരുടെ ബന്ധുവീടുകളിലും വിവരശേഖരണത്തിന്റെ ഭാഗമായി പോലീസ് എത്തിയിട്ടുണ്ട്.

2007ല്‍ നടന്ന സേ്ഫാടനത്തിന്റെ കുറ്റപത്രം ഇതിനകം അന്വേഷണസംഘം അവിടത്തെ കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനായി ബോംബ് കൊണ്ട് വന്ന കാര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് സഭിച്ച തെളിവുകളാണ് സുരേഷ് നായരിലേക്ക് അന്വേഷണം എത്തിച്ചത്.

അജ്മീര്‍ സ്‌ഫോടനം

2007 ഒക്‌ടോബറില്‍ നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. മൂന്നുപേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന് പങ്കുള്ളതായി രാജസ്ഥാന്‍ എ.ടി.എസ് കണ്ടെത്തിയിരുന്നു. കേസില്‍ പിടിയിലായവര്‍ക്കെല്ലാം ആര്‍.എസ്.എസ്, അഭിനവ് ഭാരത് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അജ്മീര്‍ സ്‌ഫോടനക്കേസ്: ഹിന്ദു തീവ്രവാദി അറസ്റ്റില്‍

അജ്മീര്‍ സ്‌ഫോടനം: പ്രതിക്ക് ആര്‍ എസ് എസ് ബന്ധം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.