Categories

Headlines

രതിനിര്‍വ്വേദത്തെക്കുറിച്ച് സുരേഷ് കുമാര്‍ പറയുന്നു

പപ്പുവും രതിചേച്ചിയും.. ഇവര്‍ വെറും കഥാപാത്രങ്ങളല്ല. ഒരു കാലഘട്ടത്തിലെ പ്രേക്ഷകന്റെ ആവേശമായിരുന്നു. 1978ല്‍ പ്രദര്‍ശനത്തിനെത്തിയ രതിനിര്‍വേദം പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ചാലിച്ചെടുത്ത സിനിമാവിസ്മയം. സുപ്രിയയുടെ ബാനറില്‍ ഹരിപോത്തന്റെ നിര്‍മാണം. 124മിനിറ്റില്‍ തീര്‍ത്ത ഈ ദൃശ്യാനുഭവം അക്കാലത്തുമാത്രമല്ല, പിന്നീടുള്ള കാലത്തും ഒരു ശരാശരി മലയാളി പ്രേക്ഷകന്റെ ആവേശവും ഉന്‍മാദവുമായിരുന്നു. സെക്‌സിനെ ഇത്രത്തോളം കലാപരമായി ആവിഷ്‌കരിച്ച സിനിമ, മലയാള സിനിമയുടെ ചരിത്രത്തില്‍ 1978നു മുന്‍പോ അതിനുശേഷമോ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. 32വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പപ്പുവും രതിചേച്ചിയും നിങ്ങള്‍ക്കു മുന്നിലേക്ക്… മാറിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ രീതിയില്‍ അവതരിപ്പിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് ടി.കെ.രാജീവ്കുമാറാണ്. രതിനിര്‍വേദം തിയേറ്ററുകളിലെത്തിയിരിക്കെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ സംസാരിക്കുന്നു. നിര്‍മാതാവ് സുരേഷ് കുമാര്‍ സംസാരിക്കുന്നു.

‘രതിനിര്‍വേദം’ ആ പേര് തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വളരെ ഉയരത്തിലാണ് ഇപ്പോള്‍ ആ സിനിമ. എല്ലാവരും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. ഇതൊരു സെക്‌സ് സിനിമയോ ‘ഷക്കീല സിനിമ’യോ അല്ല. അത്തരം ഒരു കാഴ്ചപ്പാടില്‍ തീയെറ്ററിലേക്കു പോകുകയും വേണ്ട. കഴിഞ്ഞദിവസം കൈരളി തീയെറ്ററില്‍ കുടുംബത്തോടൊപ്പം സിനിമ കണ്ടു. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി ചേച്ചിയും ഒപ്പമുണ്ടായിരുന്നു. രതിനിര്‍വേദം ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ മക്കള്‍ രണ്ടുപേരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്തിനാ ഇങ്ങനെയൊരു സിനിമയെടുക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ കീര്‍ത്തിക്ക് പറയാനുണ്ടായിരുന്നത് മനോഹരമായ സിനിമ, വിചാരിച്ചതിനേക്കാള്‍ നന്നായിരിക്കുന്നു എന്നായിരുന്നു. സിനിമ വളരെയേറെ ഇഷ്ടപ്പെട്ടുവെന്ന് രാധാലക്ഷ്മിചേച്ചിയും.

കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ നില്‍കുമ്പോള്‍ പരിചയക്കാരായ രണ്ടു സ്ത്രീകള്‍ ചോദിച്ചത് ഈ സിനിമ ഞങ്ങള്‍ക്കൊക്കെ കാണാന്‍ പറ്റുന്നതാണോ എന്ന്, ഈ ചോദ്യം തന്നെ വല്ലാതെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് സുരേഷ്‌കുമാര്‍. കുടുംബസമേതം എല്ലാവര്‍ക്കും കാണാവുന്ന സിനിമ തന്നെയാണ് രതിനിര്‍വേദം. പഴയ സിനിമയ്ക്ക് ലഭിച്ചത് എ സര്‍ട്ടിഫിക്കറ്റായിരുന്നു. എന്നാല്‍ പുതിയ രതിനിര്‍വേദത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്ലൈമാക്‌സിലെ രണ്ടു മൂന്നു സീനുകള്‍ വെട്ടിമാറ്റിയാല്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇതുവരെ ചെയ്ത എല്ലാ സിനിമകള്‍ക്കും യു, യുഎ സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്. രതിനിര്‍വേദത്തിന്റെ കാര്യത്തിലും അങ്ങനെയായതില്‍ സന്തോഷമുണ്ട്. പേരന്റ്‌സ് ഗൈഡ്‌ലൈന്‍ വിഭാഗത്തിലാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പന്ത്രണ്ട് വയസുള്ള കുട്ടിക്ക് അച്ഛനമ്മമാരോടൊപ്പം പോയി കാണാവുന്ന സിനിമ. രണ്ടു മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. പഴയ സിനിമയേക്കാള്‍ നാലു മിനിറ്റ് കുറവ്.

നീലത്താമരയിലേതു പോലെതന്നെ വര്‍ത്തമാനകാലത്തില്‍ നിന്നാണ് പുതിയ രതിനിര്‍വേദത്തിന്റെയും യാത്ര ആരംഭിക്കുന്നത്. പാമ്പുകടിയേറ്റ് മരിച്ച രതിചേച്ചിയുടെ മൃതദേഹത്തിനു മുന്നിലൂടെ തുടര്‍പഠനത്തിനു പോകുന്ന പപ്പുവിലാണ് ഭരതന്റെ രതിനിര്‍വേദം അവസാനിക്കുന്നത്. പപ്പുവിന്റെ വര്‍ത്തമാനകാലത്തില്‍ നിന്നായിരിക്കും പുതിയകാലത്തെ രതിനിര്‍വേദം ആരംഭിക്കുക. പഴയ തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രം. പഴയ സിനിമയില്‍ ചില സംഭവങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു എന്നൊരു തോന്നലുണ്ടാകാം. എന്നാല്‍ പുതിയ സിനിമയില്‍ അങ്ങനെയൊന്ന് അനുഭവപ്പെടുന്നില്ല. സിനിമയ്‌ക്കൊരു താളമുണ്ട്. ഒഴുക്കിന് അനുസരിച്ച് നീന്തുന്നതുപോലൊരു താളം. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമൊപ്പം ഒഴുകിപ്പോകുന്ന രീതിയിലാണ് സിനിമയിലെ സംഭവങ്ങളെ ആവിഷ്‌കരിച്ചിരിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന രീതിയിലല്ല, വീഞ്ഞിനെ കൂടുതല്‍ മധുരമായി നല്‍കാനാണ് ശ്രമിച്ചിരിക്കുന്നത്. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

നീലത്താമരയുടെ വിജയമാണ് രതിനിര്‍വേദം റീമേക്ക് ചെയ്യാനുള്ള തീരുമാനത്തിനു പിന്നില്‍. ഞാന്‍ സിനിമയിലേക്കു വരുന്ന കാലഘട്ടത്തിലാണ് രതിനിര്‍വേദം പ്രദര്‍ശനത്തിനെത്തുന്നത്. പത്മരാജന്‍, ഭരതന്‍, ഹരിപോത്തന്‍…. ആ മൂന്നു കലാകാരന്‍മാരുമായും അവരുടെ കുടുംബവുമായും അടുത്ത സൗഹൃദമുണ്ട്. രതിനിര്‍വേദം റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരുമായി സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. അങ്ങനെയാണ് ഈ പ്രൊജക്റ്റ് രൂപപ്പെട്ടത്. എനിക്ക് ഇഷ്ടപ്പെട്ട സിനിമ എടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ടെക്‌നീഷ്യന്‍സിനും താരങ്ങള്‍ക്കും പണം നല്‍കാനായി മാത്രം സിനിമയെടുക്കാന്‍ താല്‍പര്യമില്ല. ഇനിയും ഇത്തരം ചെറിയ സിനിമകള്‍ ചെയ്യും. ലോ ബജറ്റില്‍ ഒരു സിനിമ കേരളത്തില്‍ 73സെന്ററുകളിലും കേരളത്തിനു പുറത്ത് 57സെന്ററുകളിലും ഓവര്‍സീസ് പന്ത്രണ്ടിടത്തും റിലീസ് ചെയ്യുന്നത് ഇതാദ്യം. പ്രൊഡ്യൂസര്‍ ഫ്രണ്ട്‌ലിയായ ഒരു ഡയറക്റ്ററെ കിട്ടിയതും ഈ സിനിമയുടെ നേട്ടം. ടി.കെ.രാജീവ്കുമാര്‍ എന്ന സംവിധായകന്റെ പ്രതിഭയുടെ സ്പര്‍ശം നിറഞ്ഞുനില്‍ക്കുന്ന സിനിമയായിരിക്കും രതിനിര്‍വേദം. പഴയ സിനിമ ചിത്രീകരിച്ചത് നെല്ലിയാമ്പതിയിലായിരുന്നു. പത്മരാജന്‍ മനസില്‍ കണ്ട് എഴുതിയ ഓണാട്ടുകരയിലും പരിസരങ്ങളിലുമായിട്ടായിരുന്നു പുതിയ സിനിമയുടെ ചിത്രീകരണമെന്നതും പ്രത്യേകത. ഓണാട്ടുകരയുടെ മണ്ണും നിറവും മണവും ഗ്രാമീണഭംഗിയും പച്ചപ്പുമെല്ലാം പുതിയ രതിനിര്‍വേദത്തിന്റെ സവിശേഷതകളായിരിക്കും.

എം.ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ ആകെ നാലു ഗാനങ്ങള്‍. നീലത്താമരയില്‍ ചെയ്തതുപോലെ രതിനിര്‍വേദത്തിന്റെ പ്രമോഷന്‍ വര്‍ക്കിനായി ഒരു ആല്‍ബം ഗാനവും.

സിനിമ ചെയ്യാന്‍ തീരുമാനിച്ചശേഷം ഏറ്റവും വലിയ വെല്ലുവിളി രതിചേച്ചിയായി ആരെ കാസ്റ്റ് ചെയ്യാം എന്നതായിരുന്നു. ശ്വേതമേനോന്റെ പേര് സുരേഷ്‌കുമാറിന്റെ മനസില്‍ ഉണ്ടായിരുന്നു. വെബ്‌സൈറ്റില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവുമധികമാളുകള്‍ സജസ്റ്റ് ചെയ്തത് ശ്വേതയുടെ പേര്. എന്നാല്‍ ആദ്യം അനുഷ്‌കയെയും പ്രിയാമണിയെയും നോക്കിയെങ്കിലും പലകാരണങ്ങളാല്‍ മാറിപ്പോയി. രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്നപോലെ ശ്വേത സിനിമയുടെ ഭാഗമായി. കരിയറിന്റെ പീക്ക് ടൈമില്‍, അന്നത്തെ മുന്‍നിര നായകന്‍മാരോടൊപ്പം നായികയായി അഭിനയിച്ച ജയഭാരതിയാണ് ഒരു 14കാരന്റെ കൗമാരസ്വപ്നങ്ങളിലെ നായികയായത്. ജയഭാരതി തകര്‍ത്തഭിനയിച്ച വേഷത്തിലേക്കാണ് ശ്വേത എത്തുന്നത്. താരതമ്യം എന്തായാലും ഉണ്ടാവും. മികച്ച രീതിയില്‍ കഥാപാത്രത്തെ ശ്വേത കൈകാര്യം ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാവ്.

പഴയ സിനിമയിലുണ്ടായിരുന്നവരില്‍ കെ.പി.എ.സി ലളിത മാത്രമാണ് പുതിയ രതിനിര്‍വേദത്തിലുള്ളത്. സിനിമയില്‍ രതിചേച്ചിയുടെ അമ്മയുടെ വേഷത്തിലാണ് ലളിത. മണിയന്‍പിള്ള രാജുവും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. മണിയന്‍പിള്ള രാജുവിനെ സംബന്ധിച്ചിടത്തോളം ഒരു കടംവീട്ടലോ പ്രായശ്ചിത്തമോ ഒക്കെയാണ് ഈ റോള്‍. പഴയ രതിനിര്‍വേദത്തില്‍ മണിയന്‍പിള്ള രാജുവിന് ഒരു റോള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഹരിപോത്തന്റെ ഏറ്റവും അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാവുമായിരുന്ന ബഹദൂറിനുവേണ്ടി മണിയന്‍പിള്ളയെ ഒഴിവാക്കുകയായിരുന്നു. ബഹദൂര്‍ കൈകാര്യം ചെയ്ത റോളാണ് പുതിയ സിനിമയില്‍ മണിയന്‍പിള്ള രാജുവിന്. ഫാസിലിന്റെ ലിവിങ് ടുഗദറിലൂടെ ശ്രദ്ധേയനായ ശ്രീജിത്താണ് പപ്പുവിന്റെ വേഷത്തില്‍. പഴയ സിനിമയില്‍ പപ്പുവിന് 14വയസായിരുന്നു പ്രായമെങ്കില്‍ ഇതില്‍ പ്രായം 18. ഇന്റര്‍നെറ്റിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും വ്യാപനത്തോടെ ഒന്നും മറച്ചുവയ്ക്കാനില്ലാതായിരിക്കുന്നു. എല്ലാം ഒരു മൗസ്‌ക്ലിക്കില്‍ കാണാമെന്നായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തരം സിനിമയ്ക്ക് എന്തു പ്രസക്തി? സുരേഷ്‌കുമാറിന്റെ മറുപടി പെട്ടെന്നായിരുന്നു. ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ഏറ്റവുമധികം തിരക്ക് സെക്‌സിന്റെ അതിപ്രസരമുള്ള തീയെറ്ററുകളിലായിരിക്കും. ആളുകളുടെ മനോഭാവമെന്താണെന്ന് മനസിലാവാതെപോകുന്നുണ്ട്, ചിലപ്പോഴെങ്കിലും. വികാരങ്ങളെയും വിചാരങ്ങളെയും കലാപരമായി ആവിഷ്‌കരിച്ചിരിക്കുന്നു ഈ സിനിമയില്‍. അതേക്കുറിച്ച് ഇനി അഭിപ്രായം പറയേണ്ടത് പ്രേക്ഷകരാണ്.

One Response to “രതിനിര്‍വ്വേദത്തെക്കുറിച്ച് സുരേഷ് കുമാര്‍ പറയുന്നു”

  1. balan

    ഇതില്‍ കണ്ടതുപോലെ ഒന്നും അല്ല പഴയ ച്ത്ര്തിലെ ജയഭാരതി അഭിനയിച്ചതെ ! ഇതേ ഷകിലബിട്ടെസ് !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ