തിരുവനന്തപുരം: വി.എസ് മത്സരിക്കാത്തതില്‍ നിരാശയുണ്ടെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനും ഐ.ടി സെക്രട്ടറിയുമായ കെ.സുരേഷ് കുമാര്‍ ഐ.എ.എസ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ രാഷ്ട്രീയം പറയുകയില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. വി.എസിന് പകരം മറ്റാര് വന്നാലും അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷനേതാവായിരിക്കെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയായപ്പോഴും വി.എസ് തുടര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും താന്‍ വി.എസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.എസിന്റെ വിശ്വസ്തനായ കെ.സുരേഷ് കുമാര്‍ മൂന്നാര്‍ ദൗത്യസംഘത്തിന്റെ തലവനായിരുന്നു.