ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡിയ്ക്ക് ചിത്തഭ്രമമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. എംആര്‍ഐ സ്‌കാനിനു വിധേയനാക്കിയപ്പോഴാണ് തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമേണ മന്ദഗതിയിലാകുന്ന ചിത്തഭ്രമമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്.

തീഹാര്‍ ജയില്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉപദേശപ്രകാരമുള്ള കോടതി ഉത്തരവിന്‍മേലാണ് 66 കാരനായ കല്‍മാഡിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

ഓര്‍ത്തെടുക്കാനും ഭാഷ കൈകാര്യം ചെയ്യാനുമുള്ള ശേഷിയും ഇല്ലാതാകാനും യുക്തിസഹമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് ഇല്ലാതാക്കാനും ഈ അസുഖം കാരണമാകുന്നു.

അസുഖം കേസിന്റെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും.