ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ നടത്തിയ വിരുന്നിലേക്ക് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ ക്ഷണിച്ചില്ല. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന കല്‍മാഡി ഒറ്റപ്പെടുന്നു എന്നു വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഗവര്‍ണര്‍ ജനറല്‍ തേജീന്ദ്ര ഖന്ന, കേന്ദ്ര കായികമന്ത്രി എം എസല് ഗില്‍ തുടങ്ങി പ്രമുഖരും മറ്റുഗെയിംസ് അധികൃതരും ചടങ്ങില്‍ പങ്കെടുത്തു. ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ ആദരിക്കാന്‍ പ്രധാനമന്ത്രി നടത്തിയ ചടങ്ങിലേക്കും കല്‍മാഡിക്ക് ക്ഷണമുണ്ടായിരുന്നില്ല.