Categories

ഒക്ടോബറിലെ ഇന്ത്യാ-ആസ്‌ട്രേലിയ പരമ്പര മാറ്റിവയ്ക്കണം: കല്‍മാഡി

ന്യൂദല്‍ഹി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-ആസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര മാറ്റിവയ്ക്കണമെന്ന് കോമണ്‍വെല്‍ത്ത് ഓര്‍ഗനൈസിംഗ് കമ്മറ്റി ചീഫ് സുരേഷ് കല്‍മാഡി. കേന്ദ്ര കായികമന്ത്രി എം എസ് ഗില്ലിനോടാണ് ക്രിക്കറ്റ് പരമ്പര മാറ്റിവയ്ക്കണമെന്ന് കല്‍മാഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 2 ന് മൊഹാലിയിലും 10 ന് ബാംഗ്ലൂരിലുമാണ് ആസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ്മല്‍സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 3 മുതലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്. ക്രിക്കറ്റ് പരമ്പരയുടെ സമയം മാറ്റണമെന്ന് കല്‍മാഡി ഐ സി സിയോടും ബി സി സി ഐയോടും നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ബി സി സി ഐ നിരാകരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.