Categories

സുരേഷ് കല്‍മാഡിയുടെ അറസ്റ്റ് ഉടനേ: സി ബി ഐ

ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണവിധേയനായ സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ അറസ്റ്റ് ഏതുനിമിഷവും ഉണ്ടാകുമെന്ന് സി ബി ഐ അറിയിച്ചു. ക്വീന്‍സ് ബാറ്റണ്‍ റിലേയില്‍ അഴിമതി നടന്നുവെന്നതിന് കല്‍മാഡിക്കെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതായും സി ബി ഐ വ്യക്തമാക്കി.

ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് സംഘാടകസമിതയിലെ ടി എസ് ദര്‍ബാരി, സജ്ഞയ് മഹീന്ദ്രൂ എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നും കല്‍മാഡിക്കെതിരേ തെളിവുകള്‍ ലഭിച്ചതായി സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട് കല്‍മാഡി ഗ്വാങ്ഷൂവിലാണ് ഇപ്പോള്‍. കല്‍മാഡി തിരിച്ചെത്തിയാലുടനേ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.