Categories

പൃഥ്വിരാജും സുരേഷ്‌ഗോപിയും മമ്മൂട്ടിയും ഒന്നിക്കുന്നു

പൃഥ്വിരാജും സുരേഷ്‌ഗോപിയും മമ്മൂട്ടിയും ഒന്നിക്കുന്നു. പക്ഷെ സിനിമയിലല്ല, ഒരു ചാനല്‍ പ്രോഗ്രാമിലാണ് ഈ സൂപ്പര്‍താര സംഗമം.

‘കോന്‍ ബനേഗാ ക്രോര്‍പതി’ മോഡല്‍ പ്രോഗ്രാമുമായി എത്തുന്നത് ഏഷ്യാനെറ്റാണ്. കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിംഷോയാണ് ഏഷ്യാനെറ്റ് ലക്ഷ്യമിടുന്നത്. പൃഥ്വിരാജും സുരേഷ്‌ഗോപിയും മമ്മൂട്ടിയും മാറിമാറി ഈ പരിപാടി അവതരിപ്പിക്കും.

ജോണ്‍ ബ്രിട്ടാസിന്റേതാണ് പുതിയ ഗെയിം ഷോയുടെ ഐഡിയ. പ്രോഗ്രാമിന്റെ പെര്‍ഫെക്ഷനായി എത്ര പണം ചെലവഴിക്കാനും ചാനല്‍ തയ്യാറായിട്ടുണ്ട്. സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഗെയിംഷോയില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകം.

അടുത്തിടെ പൃഥ്വിരാജ് ‘ഇന്ത്യന്‍ റുപ്പി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഗെയിംഷോ അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് തന്നെയായിരുന്നു ആ ഗെയിംഷോയും സംപ്രേക്ഷണം ചെയ്തത്. ഗെയിംഷോ അവതരണത്തില്‍ പൃഥ്വിയുടെ പാടവം തിരിച്ചറിഞ്ഞതോടെയാണ് ജോണ്‍ ബ്രിട്ടാസ് ഇങ്ങനെയൊരു ആശയം ചാനല്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ‘ മഴവില്‍ മനോരമ’ എന്ന പുതിയ ചാനല്‍ വരുന്നത് വെല്ലുവിളിയാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഏഷ്യാനെറ്റിന്റെ നീക്കം. ഇതിനു പുറമേ ഐഡിയ സ്റ്റാര്‍ സിംഗറിനെ മിക്ക പ്രേക്ഷകരും കൈവിട്ടതും ഏഷ്യാനെറ്റിനെ മാറ്റി ചിന്തിപ്പിച്ചൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.