Categories

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയില്‍ സുരേഷ്‌ഗോപി വില്ലന്‍

suresh-gopi--military

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായി ‘ഐ'(i)മാറുകയാണ്. ഇതുവരെ കണക്കാക്കിയിരിക്കുന്ന ചെലവ് 150 കോടിയാണ്.

എന്നാല്‍ ബജറ്റ് ഇതിലും കൂടുമെന്നാണ് ലഭിക്കുന്നവിവരം. ചിത്രം ഏപ്രില് 14ന് റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

മാര്‍ച്ച് മാസത്തിലേ ചിത്രീകരണം പൂര്‍ത്തിയാകുകയുള്ളൂ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. എങ്കിലും ഏപ്രില്‍ 14ന് ചിത്രം എത്താന്‍ സാധ്യതയില്ലെന്നാണ് വിവരം.

അടുത്തയാഴ്ച ഐയുടെ ഒരുഗാനരംഗം കൊടൈക്കനാലില്‍ ചിത്രീകരിക്കും. അതിന് ശേഷം മാര്‍ച്ചില്‍ ഒരുഗാനരംഗം കൂടി ഷൂട്ട്‌ചെയ്യുന്നതോടെ ഐയുടെ ചിത്രീകരണം പൂര്ത്തിയാകും.

ഒരു റൊമാന്റിക് ത്രില്ലറായ ഐയില്‍ വിക്രമും അമി ജാക്‌സണുമാണ് ജോഡി. സുരേഷ് ഗോപിയാണ് വില്ലന്‍.

Tagged with: