എഡിറ്റര്‍
എഡിറ്റര്‍
തിര്യോന്തോരം ശൈലിയില്‍ സംസാരിക്കാന്‍ സുരേഷ് ഗോപി
എഡിറ്റര്‍
Saturday 23rd November 2013 4:57pm

Suresh-Gopi

അടുത്തിടെ മലയാളത്തില്‍ പ്രാദേശിക ഭാഷ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനില്‍ തുടങ്ങിയ ആ പ്രവണത ഇന്നും നിലച്ചിട്ടില്ല. ഇപ്പോഴിതാ കേള്‍ക്കുന്നു സുരേഷ് ഗോപിയും പ്രാദേശിക ഭാഷ സംസാരിച്ച് എത്തുന്നെന്ന്.

തിരുവനന്തപുരം ഭാഷയാണ് പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി സംസാരിക്കുക. ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ തിരുവനന്തപുരം ഭാഷ.

ഒരു അബ്കാരിയായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. കല്‍പ്പനയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ജോഡിയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ബാറില്‍ സ്ഥിരമായി എത്തുന്നവരുടെ കഥയാണ് ഡോള്‍ഫിന്‍ ബാര്‍ പറയുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും  ഒരുക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, മധു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സുദീപ് കാരാട്ടും അരുണ്‍ എംസിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്.

Advertisement