എഡിറ്റര്‍
എഡിറ്റര്‍
നടന്‍ സുരേഷ് ഗോപി മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി
എഡിറ്റര്‍
Wednesday 5th March 2014 6:19pm

suresh-gopi-and-modi

അഹമ്മദാബാദ്: മലയാള സിനിമ താരം സുരേഷ് ഗോപി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.

മലയാളത്തിലെ അറിയപ്പെടുന്ന താരവുമായി കൂടിക്കാഴ്ച്ച നടത്തിയതായി തന്റെ ട്വിറ്ററില്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെ മോഡിയാണ് ഇക്കാര്യമറിയിച്ചത്. സുരേഷ് ഗോപിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നെന്നും മോഡി അഭിപ്രായപ്പെട്ടു.

കേരളത്തിലെയും സിനിമ മേഖലയിലെയും വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. സുരേഷ് ഗോപിയുമായി സംസാരിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement