എഡിറ്റര്‍
എഡിറ്റര്‍
ഡോള്‍ഫിന്‍ ബാറുമായി സുരേഷ് ഗോപി
എഡിറ്റര്‍
Wednesday 20th November 2013 1:15pm

dolphinbar

പുതിയ ഗെറ്റപ്പുമായി നടന്‍ സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു.

ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ഡോള്‍ഫിന്‍ ബാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ബാറുടമയുടെ വേഷമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേത്. ബാറിലെ നിത്യസന്ദര്‍ശകരായ ആളുകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ.

അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, മധു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

സുദീപ് കാരാട്ടും അരുണ്‍ എംസിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്.

Advertisement