കാസര്‍ഗോഡ്: പൗരബോധം ഉണര്‍ത്തുന്ന ഡയലോഗ് പറഞ്ഞ് സ്‌ലോമോഷനില്‍ നടന്ന് പോകുന്ന സുരേഷ് ഗോപിയെ സിനിമക്ക് പുറത്തും ഒരു പൗരന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ മറ്റേതൊരും താരത്തേക്കാളും മുന്‍പന്തിയില്‍ കാണാറുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുകയാണ് സുരേഷ് ഗോപി.

എന്‍ഡോസള്‍ഫാന്‍ ദുരിതംം ബാധിച്ച, സ്വന്തമായി വീടില്ലാത്ത ഒരു കുടുംബത്തിന് വീടു നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ സഹൃദയരുടെ സഹായത്തോടെ കൂടുതല്‍ വീടു നിര്‍മിച്ചു നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് സാഹിത്യവേദി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബോവിക്കാനത്ത് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ കാഞ്ഞങ്ങാട് എത്തിയതായിരുന്നു സുരേഷ്‌ഗോപി.