എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് സുരേഷ് ഗോപി
എഡിറ്റര്‍
Tuesday 4th September 2012 12:32pm

മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ സുരേഷ് ഗോപി രംഗത്ത്. മുമ്പൊക്കെ മമ്മൂട്ടി ഫോണില്‍ വിളിച്ചാല്‍ അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് സംസാരിക്കുമായിരുന്നു താനെന്നും എന്നാലിപ്പോള്‍ കാലിന്‍മേല്‍ ഒന്നുകൂടി കയറ്റിവെച്ച് ഇരിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്‌ഗോപി ഇങ്ങനെ പറഞ്ഞത്.

Ads By Google

തനിക്ക് പണ്ട് മമ്മൂട്ടിയോട് ബഹുമാനമുണ്ടായിരുന്നെന്നും എന്നാല്‍ അടുത്തിടെ ചില സിനിമകളിലെ വേഷത്തെ ചൊല്ലി തര്‍ക്കം വന്നതോടെയാണ് അതെല്ലാം പോയതെന്നും സുരേഷ് ഗോപി തുറന്നടിക്കുന്നു. മമ്മൂട്ടിയെ കാണുമ്പോള്‍ കാലിന്‍മേല്‍ കാല് കയറ്റിവയ്ക്കുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തിച്ചത് അദ്ദേഹം തന്നെയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തുന്നു.

മമ്മൂട്ടിയുമായി സൗഹൃദം സൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ തനിക്ക് അടുക്കാന്‍ കഴിയാത്ത ദൂരത്തിലാണ് അദ്ദേഹമെന്നും സുരേഷ് ഗോപി പറയുന്നു.

മോഹന്‍ലാലുമായി അടുപ്പവും ദൂരവുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.  ലാലിനെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ കമന്റ് ഇങ്ങനെയായിരുന്നു- ‘വിഗ് വയ്ക്കുന്നതിനു മുമ്പുവരെ ലാല്‍ അമേസിങ് ആക്ടര്‍ ആയിരുന്നു. അന്ന് ലാല്‍ എന്തു ചെയ്താലും ഒ.കെയായിരുന്നു.’

Advertisement