കാഞ്ഞങ്ങാട്: നിലവിലുള്ള ഒരു രാഷ്ട്രീയത്തിനും തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് പദവികള്‍ ലഭിക്കാത്തതെന്ന് നടന്‍ സുരേഷ് ഗോപി. പദവികള്‍ രാഷ്ട്രീയ തീരുമാനമാണ്.

Ads By Google

Subscribe Us:

ഇഷ്ടമല്ലാത്തത് കണ്ടാല്‍ അതിന് നേരെ വിരല്‍ചൂണ്ടി സംസാരിക്കുന്നതാണ് തന്റെ ശീലം. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. തെറ്റാണെന്ന് മനസിലായാലും പലരും പലതും ചൂണ്ടിക്കാണിക്കാന്‍ മടിക്കും.

അത് മറ്റുള്ളവര്‍ക്ക് നമ്മിലുള്ള മതിപ്പ് പോകേണ്ടെന്ന് വെച്ചിട്ടാണ്. എന്നാല്‍ എന്നെ കൊണ്ട് അതിന് സാധിക്കില്ല. മറ്റുള്ളവര്‍ എന്ത് കരുതിയാലും വേണ്ടില്ല, തെറ്റാണെന്ന് തോന്നിയാല്‍ ഞാന്‍ അത് ചൂണ്ടിക്കാട്ടിയിരിക്കും. ആ ഒരു സ്വഭാവമായതുകൊണ്ട് തന്നെയാണ് പലരും എന്നെ ഇഷ്ടപ്പെടാത്തതും.

അടുത്ത ജന്മത്തില്‍ എങ്കിലും എല്ലാവരുടെയും ഗുഡ് ബുക്കില്‍ കയറി പദവികള്‍ക്കു വേണ്ടി ശ്രമിക്കാം. -സുരേഷ് ഗോപി പറഞ്ഞു. കുട്ടിപൊലീസുമായുള്ള സംവാദം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി.