എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ല ; മുഖ്യമന്ത്രി നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമെന്നും സുരേഷ്‌ഗോപി
എഡിറ്റര്‍
Friday 19th May 2017 1:10pm

മുംബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജ്ജവമില്ലെന്ന് സുരേഷ്ഗോപി എംപി.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ കൊലപാതകം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മതി. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരും. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല.


Dont Miss ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിക്ക് പേരിട്ടു; എന്താണെന്ന് അറിയേണ്ടേ? 


കണ്ണൂരിലെ അക്രമങ്ങള്‍ എല്ലാ പാര്‍ട്ടികളും അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുമ്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകു.

ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. എംപി ഫണ്ട് ചെലവഴിക്കാന്‍ ഇടത് വലത് കക്ഷികള്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയില്‍, ഒരു കോടി രൂപയില്‍ താഴെയാണ് ചെലവഴിച്ചതെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. ഇടതുവലതു സഖ്യങ്ങള്‍ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നില്‍ക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

മലയാളികള്‍ ഏറെയുള്ള മുംബൈ പന്‍വേലിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം.

Advertisement