എഡിറ്റര്‍
എഡിറ്റര്‍
സുരേഷ് ഗോപിയുടെയും പ്രിയാ മണിയുടേയും ‘പെര്‍ഫ്യൂം’
എഡിറ്റര്‍
Tuesday 30th October 2012 11:53am

അച്ഛനും മകളും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥയുമായി എത്തുകയാണ് ഗിരീഷ് മയനാട്. പെര്‍ഫ്യൂം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രിയാ മണിയും സുരേഷ് ഗോപിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ സുഗന്ധമന്വേഷിക്കുന്ന ചിത്രം നിലവിലെ സിനിമാ സമ്പ്രദായങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം.

Ads By Google

എന്‍.ജെ.കെ കമ്പനീസിന്റെ ബാനറില്‍ കെ.എച്ച് നൗഷാദും ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എം.കെ വസന്തകുമാറാണ്. വിദ്യാസാഗറാണ് സംഗീത സംവിധനം നിര്‍വഹിച്ചിരിക്കുന്നത്.

നേരത്തേ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു ഗിരീഷ്. മോളിക്യൂള്‍സ്, വൈല്‍ഡ്, ക്രോസ് സെക്ഷന്‍ വന്യം, ഫ്രാഗ്‌മെന്റ്‌സ് ഓഫ് മൈ മെമ്മറി എന്നിവ ഗിരീഷിന്റെ ശ്രദ്ധേയമായ ഹ്രസ്വ ചിത്രങ്ങളാണ്.

Advertisement